മുന്‍നിര സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4150.19 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.62 ശതമാനം അധികം. സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ അറ്റാദായം 66.7 ശതമാനമുയര്‍ന്ന് 3452.30 കോടി രൂപയായി. 53 ശതമാനം മാത്രം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. അറ്റ പലിശവരുമാനം 33 ശതമാനമുയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ അറ്റ പലിശമാര്‍ജിന്‍ 5.57 ശതമാനമായിട്ടുണ്ട്. 59431 കോടി രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വിതരണം ചെയ്ത വായ്പ 3.37 ലക്ഷം […]
ഫെയ്‌സ്ബുക്കില്‍ ഇനി വിഡിയോ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം!
ഫെയ്‌സ്ബുക് അതിന്റെ ഫീഡില്‍ വിഡിയോകള്‍ക്കു പ്രാധാന്യം നല്‍കാനാരംഭിച്ചിട്ട് ഏറെ നാളായി. എന്നാല്‍ ഇനി യുട്യൂബ്, ടിക്ടോക് എന്നിവയൊടൊപ്പം പ്ലാറ്റ്‌ഫോമിനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. വാച്ച് എന്ന ടാബിനെ ലളിതമായി വിഡിയോ എന്ന ടാബാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. റീല്‍സിനായി നല്‍കിയിരുന്ന വ്യത്യസ്തമായ എഡിറ്റിങ് ടൂളുകളെല്ലാം ദൈര്‍ഘ്യമുള്ള വിഡിയോകള്‍ക്കും നല്‍കിയിരിക്കുന്നു. മെറ്റ ബിസിനസ് സ്യൂട്ട് ഉപയോഗിക്കുന്നവര്‍ക്കു നിലവില്‍ ഇതില്‍ പല ടൂളുകളും ലഭിക്കുന്നുണ്ട്. വേഗം ക്രമീകരിക്കു, റിവേഴ്‌സ് ചെയ്യുക, ക്ലിപ്പുകള്‍ റിപ്ലേസ് ചെയ്യുക എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ വരുത്താനാകും. ഓഡിയോ […]
അതിഗംഭീര മേക്കോവറില്‍ സൂര്യ ‘കങ്കുവാ’ ആദ്യ ഗ്ലിംപ്‌സ്
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ‘കങ്കുവാ’ ആദ്യ ഗ്ലിംപ്‌സ് എത്തി. പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകന്‍ ശിവയും ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളില്‍ കാണാം. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രം പത്തു ഭാഷകളില്‍ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. […]
‘കുറുക്കന്‍’ ചിത്രത്തിലെ ഗാനം ‘ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍’
വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ‘പാലാപ്പള്ളി’ഫെയിം അതുല്‍ നറുകരയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഉണ്ണി ഇളയരാജ ആണ്. ചിത്രം ജൂലൈ 27ന് തിയറ്ററുകളില്‍ എത്തും. കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന ആളായാണ് ശ്രീനിവാസന്‍ എത്തുന്നത്. എസ്‌ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് […]
മുഖം മിനുക്കിയ റേഞ്ച് റോവര്‍ വേളാറിന്റെ ബുക്കിങ് ആരംഭിച്ചു
മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വേളാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാര്‍. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കുന്ന പുതിയ മോഡലില്‍ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേളാറിലുള്ളത്. 250വു കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍. പരമാവധി വേഗം […]
താത്രീസ്മാര്‍ത്തവിചാരം
ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരി സ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാര്‍ത്തവിചാരം’. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സര്‍ക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യര്‍ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകള്‍ കേരള ആര്‍ക്കൈവ്‌സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. […]
ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു, ഭക്ഷണക്രമം എങ്ങനെ?
അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തില്‍ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര ആകാം എന്ന് നിര്‍ദേശത്തില്‍ പറയുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം ഊര്‍ജ ഉപഭോഗത്തിന്റെ മുപ്പതുശതമാനമോ അതില്‍ കുറവോ ആയി പരിമിതപ്പെടുത്താന്‍ ഡബ്ല്യുഎച്ച് ഒ നിര്‍ദേശിക്കുന്നു. കൊഴുപ്പിന്റെ ഭൂരിഭാഗവും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയതിനാലാണിത്. പൂരിത […]
മണിപ്പൂരി കായികതാരങ്ങളെ ക്ഷണിച്ച് എം.കെ.സ്റ്റാലിൻ
മണിപൂരി കായികതാരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും അവരുടെ പരിശീലനം മുടങ്ങരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, താരങ്ങൾക്ക് തങ്ങളുടെ സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നും ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു.ബോക്സിംഗ് ഇതിഹാസം മേരി കോം, മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും
നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിൽ നടക്കുന്ന കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ കെ സുധാകരൻ അധ്യക്ഷനാകും,മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. അതോടൊപ്പം ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ എം സി റോഡിന്‍റെ പേര് ഒ സി റോഡ് എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മധ്യാഹ്ന വാര്‍ത്തകള്‍
മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എന്‍ ഡി എ. യില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷനും കേരള എന്‍ഡിഎ ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. തൃശൂര്‍ ലോക്‌സഭാ സീറ്റ് തങ്ങള്‍ക്കു വേണമെന്നു തുഷാര്‍ ആവശ്യപ്പെട്ടു. ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നദ്ദയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്നു തുഷാര്‍ പറഞ്ഞു. മണിപ്പൂരിലെ നരനായാട്ടു വിശേഷങ്ങള്‍ കേട്ടു രാജ്യം വിറങ്ങലിച്ചിരിക്കേ, രാജിവയ്ക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരോടാണ് ഇക്കാര്യം […]
