Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ

കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതു തന്നെയെന്ന് കണ്ടെത്തിയത്  . പൂർണമായും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നും ഹർഷിന പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും

ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഒരു ജില്ലയിലും ഇല്ലെങ്കിലും 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. കേരള കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം വെള്ളക്കെട്ടിൽ വീണ് താമരശ്ശേരി വടക്കൊരു അബ്ദുൽ ജലീലിൻ്റെയും നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി മുഹമ്മദ് ആഷിർ എന്നീ രണ്ടു കുട്ടികളും വെള്ളക്കെട്ടിൽ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 24

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾കനത്ത മഴ ഭീഷണിമൂലം കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പ്രവേശന നടപടികള്‍ നാളത്തേക്കു മാറ്റി. പരീക്ഷകള്‍ക്കു മാറ്റമില്ല. ◾മഴമൂലം വടക്കന്‍ കേരളത്തില്‍ വന്‍ നാശം. താമരശേരിയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തുമാണ് മരം വീണ് മൂന്നു […]

Posted inലേറ്റസ്റ്റ്

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ. അപ്പ  കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി. ആദ്യമായിട്ടാണ് ഒരു മാധ്യമത്തിന് മുന്നിലെത്തി അച്ചു ഉമ്മന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി

വടക്കൻ കേരളത്തിൽ കനത്ത  മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ അനുസ്മരണ പ്രഭാഷകനാക്കി. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 255 റൺസിന് ഓൾ ഔട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 255 റൺസിന് ഓൾ ഔട്ട്. ഇതോടെ ഇന്ത്യക്ക് 183 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ ഒരു വിക്കറ്റും നേടി. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ.

Posted inബിസിനസ്സ്

ഇന്‍കെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയര്‍ന്നു

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയര്‍ന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ വര്‍ഷം 81.16കോടിയായിരുന്നു. പ്രവര്‍ത്തന ലാഭം 1.16കോടി രൂപയില്‍ നിന്ന് 12.87കോടി രൂപയായി ഉയര്‍ന്നു. സൗരോര്‍ജ്ജ പദ്ധതികളുള്‍പ്പെടെ പുനരുപയോഗ ഊര്‍ജ്ജപദ്ധതികള്‍ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. സൗരോര്‍ജ്ജ മേഖലയില്‍ 45കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇന്‍കെല്‍ ഏറ്റെടുത്ത കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പുവര്‍ഷം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. […]

Posted inവിനോദം

‘ശശിയും ശകുന്തളയും’ ട്രെയിലര്‍

ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയ്ക്ക് ശേഷം ആര്‍.എസ് വിമല്‍ അവതരിപ്പിക്കുന്ന പുതിയ സിനിമയായ ‘ശശിയും ശകുന്തളയും’ ട്രെയിലര്‍ എത്തി. 1970 – 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയല്‍ കോളേജുകളും അവിടുത്തെ പ്രണയവും പകയും മത്സരവുമെല്ലാം പശ്ചാത്തലമാക്കിയെത്തുന്നതാണ് ചിത്രം. ശശിമാഷായി നടന്‍ സിദ്ദീഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദീഖ് എത്തുന്ന സിനിമയില്‍ പരമു എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത് ആര്‍.എസ്. വിമലാണ്. രണ്ടു പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തമ്മിലുള്ള പകയും അവിടെ […]

Posted inവിനോദം

ദുല്‍ഖറിന്റെ ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ വെബ് സീരീസ്

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’ന്റെ സ്ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകള്‍ […]