കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ അനുസ്മരണ പ്രഭാഷകനാക്കി. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം.
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ
