കേരളമുഖമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ സവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം. ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും. ‘കുഞ്ഞൂഞ്ഞു കഥകള്‍ – 2’. പി ടി ചാക്കോ. മാതൃഭൂമി ബുക്‌സ്. വില 103 രൂപ.
വീട്ടിലുള്ളവരായാലും ഒരേ സോപ്പ് ഉപയോഗിച്ച് കുളിക്കരുത്!
ഒരേ വീട്ടിലുള്ളവര്‍ ഒരു സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതല്ലെന്ന് പഠനം. സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കാമെന്നാണ് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. 2015ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തിയത്. ഇ-കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, […]
മധ്യാഹ്ന വാര്‍ത്തകള്‍
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തര ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എ ഹയോക്കിപ്പ് ആരോപിച്ചു. ഇതേസമയം, മകളെ കൊല്ലുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണെന്ന് ഇംഫാലില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെയും മണിപ്പൂരില്‍ ഒരു സ്ത്രീക്കു […]
പാര്ലമെന്റില് ഇന്നും പ്രതിപക്ഷ ബഹളം
പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ ബഹളം.തുടർന്ന് ചോദ്യോത്തരവേളക്ക് ശേഷം ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി എംപിമാർ ആവശ്യപ്പെട്ടു. പാർലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
ഇന്ന് വൈകുന്നേരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സോളര്‍ കേസിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ ക്ഷണിക്കരുതായിരുന്നുവെന്ന് കെ. സുധാകരനും വി.ഡി സതീശനുമടക്കമുള്ളവർ അഭിപ്രായപ്പെട്ടു.ഒടുവില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ കൈപ്പത്തിയാണു പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനു വെട്ടിമാറ്റിയത്. സംഭവത്തില്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
97 ബാച്ചുകള്‍ കൂടി അധികമായി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ 97 ബാച്ചുകള്‍ കൂടി അധികമായി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച ശുപാര്‍ശ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയെ കണ്ട് കൈമാറി. 5000 സീറ്റുകളാണ് ഇനിയും ആവശ്യമായുള്ളത്. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വാർത്തകൾ വന്നതിനെ തുടർന്ന് താലൂക്ക് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഗ്യാന്‍വാപിയില്‍ പരിശോധന
വാരണാസി ജില്ലാ കോടതിയാണ് പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അതേ സമയം വാരണാസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും. സര്‍വെയ്ക്കെതിരെ ഗ്യാന്‍വ്യാപി പള്ളി കമ്മിറ്റി സുപ്രിംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.
യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂർ പനമുക്കിൽ കോള്‍പാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പനമുക്ക് സ്വദേശിയായ ആഷിക്കിനെ വഞ്ചി മുങ്ങി കാണാതെയായത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപെട്ടിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട ദുരന്ത നിവാരണസേനയുടെ 27 അംഗ സംഘമാണ് 90 ഏക്കര്‍ പാടശേഖരത്ത് തിരച്ചിൽ നടത്തിയത്.
എൻ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവർഗ എംഎൽഎമാർ നിലപാടെടുത്തു
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎൽഎ ഹയോക്കിപ്പ് ആരോപിച്ചു. മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ എൻ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവർഗ എംഎൽഎമാർ നിലപാടെടുത്തു. ഇതോടൊപ്പം സംഘർഷം ഉണ്ടാകുമെന്ന ആശങ്കയിൽ മിസോറാമിൽ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ മിസോറാമിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
