Posted inപുസ്തകങ്ങൾ

സംഭാഷണങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായി കഥാകൃത്ത് വി.ആര്‍. സുധീഷ് രണ്ടു കാലങ്ങളിലായി നടത്തിയ സംഭാഷണങ്ങള്‍. സാഹിത്യം, സിനിമ, സംഗീതം, കല, യാത്ര, രാഷ്ട്രീയം, സമൂഹം, സൗഹൃദം തുടങ്ങി പല മേഖലകളിലേക്കും കടന്നുചെല്ലുന്നു. ജീവിതത്തിലെ പല നിര്‍ണായക നിമിഷങ്ങളും സന്തോഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്നു. എം.ടി. എന്ന എഴുത്തുകാരനിലേക്കും വ്യക്തിയിലേക്കുമുള്ള ഒരു സഞ്ചാരമായിത്തീരുന്ന സംഭാഷണങ്ങളുടെ പുസ്തകം. ‘സംഭാഷണങ്ങള്‍’. എം ടി , വി ആര്‍ സുധീഷ്. മാതൃഭൂമി ബുക്‌സ്. വില 160 രൂപ.

Posted inആരോഗ്യം

തക്കാളി സോസും കെച്ചപ്പും ഒന്നല്ല, രണ്ടാണ്!

തക്കാളി സോസും കെച്ചപ്പും രണ്ടും ഒന്നല്ലേ! എന്നാണോ ചോദ്യം? എങ്കില്‍ അല്ല എന്നാണ് ഉത്തരം. സംഭവം സോസിന്റെയും കെച്ചപ്പിന്റെയും പ്രധാന ചേരുവ ഒന്നാണെങ്കിലും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. പാസ്ത, പിസ പോലുള്ള മെയിന്‍ കോഴ്സ് വിഭവങ്ങളുടെ ചേരുവയായാണ് തക്കാളി സോസ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും പാചകത്തിനിടെ ഫ്രഷ് ആയി തയ്യാറാക്കുകയാണ് പതിവ്. അതേസമയം, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, നഗ്ഗറ്റ്സ് എന്നിവയ്ക്കൊപ്പം സൈഡ് ആയി വിളമ്പുന്നതാണ് കെച്ചപ്പ്. സോസും കെച്ചപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവ രണ്ടിലുമുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളില്‍ നിന്ന് ചെയര്‍മാന്‍ സസ് പെന്‍ഡ് ചെയ്തു. ഗ്യാന്‍ വ്യാപി വിഷയത്തില്‍ മുസ്ലിം ലീഗ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം. പൊലീസ് അന്വേഷണം സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെ സുധാകരൻ

കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ പറഞ്ഞു.ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ്. കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടിെയെന്നും ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സുധാകരൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ചൊവ്വാഴ്ച (25.7.2023) അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കനത്ത മഴ തുടരുന്നതുമൂലം കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം. പാര്‍ലമെന്റില്‍ മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ എന്തു ചെയ്യണമെന്നു യോഗം ചര്‍ച്ച ചെയ്യും. ട്വിറ്ററിനേയും അതിലെ കിളിയെയും പറത്തിവിട്ടു. ഇനി ട്വിറ്ററുമില്ല, നീലക്കിളിയുമില്ല. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. […]

Posted inലേറ്റസ്റ്റ്

അഗ്‌നിപര്‍വതത്തിനു മുകളിലൂടെ നടന്നവര്‍

തീയും പുകയും ഉയരുന്ന സജീവമായ അഗ്നിപര്‍വ്വതത്തിനു മുകളില്‍ വലിച്ചുകെട്ടിയ വടത്തിനു മുകളിലൂടെ നടന്ന് രണ്ടു പേര്‍ ലോക റെക്കാര്‍ഡിട്ടു. അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്ലാക്ക്‌ലൈന്‍ നടത്തത്തിലൂടെ ലോക റിക്കാര്‍ഡിട്ടത് റാഫേല്‍ സുഗ്നോ ബ്രിഡിയും അത്ലറ്റായ അലക്സാണ്ടര്‍ ഷൂള്‍സുമാണ്. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുര്‍ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്. വാനുവാട്ടുവിലെ യസൂര്‍ പര്‍വത ഗര്‍ത്തത്തിന് 261 മീറ്റര്‍ ഉയരത്തില്‍ വലിച്ചുകെട്ടിയ സ്ലാക് ലൈനിലൂടെ 42 മീറ്റര്‍ നീളത്തിലാണ് ഇരുവരും നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ അകറ്റരുതെന്ന് ഭക്ഷ്യമന്ത്രി

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല എന്നത് വസ്തുതാ വിരുദ്ധമാണെന്നും, ഓണം മുന്നില്‍ കണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ.ഭീതിപരത്തി സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ അകറ്റരുതെന്നും, ഓണക്കിറ്റ് ആര്‍ക്കെല്ലാം നല്‍കണം എന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.