പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്കൊപ്പമാണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം. പൊലീസ് അന്വേഷണം സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സര്‍ക്കാര്‍ ഹര്‍ഷിനയ്ക്കൊപ്പമാണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
