Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ

താരങ്ങളുടെ കാര്യമല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാന്‍ തങ്ങളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‍സി ജനറല്‍ സെക്രട്ടറി.തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‍സി)യുടെ സെക്രട്ടറി .ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ സംഘടന എതിര്‍ക്കുന്നു എന്ന തരത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. പലിശനിരക്ക് ഇപിഎഫ്ഒ നേരത്തെ ഭാഗികമായി ഉയര്‍ത്തിയിരുന്നു. ആറുകോടി അംഗങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2022 മാര്‍ച്ചില്‍ ഇപിഎഫ് പലിശനിരക്ക് 8.10 ത്തില്‍ നിന്നും 8.5 ശതമാനം ആയി കുറച്ചിരുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 24

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തര ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന ആവശ്യം ബിജെപി തള്ളി. കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എ ഹയോക്കിപ്പ് ആരോപിച്ചു. ഇതേസമയം, മകളെ കൊല്ലുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടുക്കം രേഖപ്പെടുത്തി അമേരിക്ക

വൈറൽ വീഡിയോയിലൂടെ പുറത്തുവന്ന മണിപ്പൂരിലുണ്ടായ പീഡനത്തെ ക്രൂരവും ഭയാനകവും എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ വിദേശകാര്യ വക്താവ്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി

പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നതെന്നും രാജസ്ഥാനിലെയും മാൾഡയിലെയും സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബം​ഗാൾ ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവർദ്ധൻ സിം​ഗ് റാത്തോ‍ഡ് എംപി പറഞ്ഞു.പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും കുറ്റപ്പെടുത്തി.

Posted inബിസിനസ്സ്

യൂണിയന്‍ ബാങ്കിന് 3,236 കോടി രൂപയുടെ ലാഭം

നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ യൂണിയന്‍ ബാങ്കിന് 107.67 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,236 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,558 കോടി രൂപയായിരുന്നു ലാഭം. ജനുവരി -മാര്‍ച്ച് പാദത്തിലെ 2,782 കോടി രൂപയേക്കാള്‍ 16 ശതമാനം അധികവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവര്‍ത്തന ലാഭം പാദാടിസ്ഥാനത്തില്‍ 6,823 കോടി രൂപയില്‍ നിന്ന് 5.22 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 5,448 കോടി രൂപയില്‍ നിന്ന് 31.79 ശതമാനവും ഉയര്‍ന്ന് 7,179 കോടി രൂപയുമായി. അറ്റ പലിശ വരുമാനം കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 7,582 […]

Posted inടെക്നോളജി

ബോള്‍ട്ടിന്റെ ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച്

ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളിലൊന്നാണ് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച്. 1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ്. 466ഃ466 പിക്‌സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഓക്‌സിജന്‍ നില അറിയാനുള്ള സെന്‍സര്‍, സ്ലീപ്പ് മോണിറ്റര്‍, ആര്‍ത്തവചക്രം ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട് ഹെല്‍ത്ത് മോണിറ്റര്‍ ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്. രക്ത സമ്മര്‍ദം അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്. അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണര്‍ത്താനുള്ള സെഡന്ററി റിമൈന്‍ഡര്‍, വെള്ളം […]

Posted inവിനോദം

‘ജവാന്‍’ ചിത്രത്തിലെ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക്

ഷാരൂഖ് ഖാന്‍ ആരാധകര്‍ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജവാന്‍’. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ സെല്‍വന്‍ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നു. കൂളിംഗ് ഗ്ലാസ് വച്ച് കട്ട മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ‘മരണത്തിന്റെ വ്യാപാരി’ എന്ന് പോസ്റ്ററില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്. ‘അവനെ തടയാന്‍ ഒന്നുമില്ല… അതോ ഉണ്ടോ?’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്. എന്തായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോര്‍ക്കാന്‍ […]

Posted inവിനോദം

ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ‘ഇന്ത്യന്‍ 2’ വിലും!

ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ‘ഇന്ത്യന്‍ 2’ വില്‍ പരീക്ഷിക്കാന്‍ ശങ്കര്‍. സൂപ്പര്‍താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളെ അവരുടെ ചെറുപ്പകാലത്തെ ലുക്കിലെ അതേ ഗെറ്റപ്പില്‍ മാറ്റിയെടുക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാകും. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ശങ്കര്‍ ഡി ഏയ്ജിങ് ഉപയോഗിക്കുന്നത്. ഇതാദ്യമായല്ല തമിഴില്‍ ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വിക്രം സിനിമയില്‍ ലോകേഷ് കനകരാജ് ഈ വിദ്യ […]

Posted inഓട്ടോമോട്ടീവ്

ഫിസ്‌കര്‍ ടോപ്പ്-സ്‌പെക്ക് എക്സ്ട്രീം പതിപ്പ്

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് ഫിസ്‌കര്‍. ഇവരുടെ പുതിയ ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വിയുടെ ടോപ്പ്-സ്‌പെക്ക് എക്സ്ട്രീം പതിപ്പ് സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പരിമിതമായ യൂണിറ്റുകളില്‍ മാത്രമാകും ഇത് ലഭ്യമാകുക. ഓഷ്യന്‍ എക്സ്ട്രീം വിഗ്യാന്‍ എഡിഷന്റെ മൊത്തം 100 യൂണിറ്റുകള്‍ സെപ്റ്റംബറോടെ എത്തും. 2023 നാലാം പാദത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നുമാണ് കമ്പനി അറിയിക്കുന്നത്. എര്‍ത്ത്, ഫണ്‍, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വി വരുന്നത്. മോട്ടോര്‍ 4 സെക്കന്‍ഡിനുള്ളില്‍ 100കിലോമീറ്റര്‍/അവര്‍ സ്പീഡിലെത്തുമെന്ന് അവകാശപ്പെടുന്നു. ഡബ്ല്യുഎല്‍ടിപി […]