താരങ്ങളുടെ കാര്യമല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാന്‍ തങ്ങളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്സി ജനറല്‍ സെക്രട്ടറി.തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി)യുടെ സെക്രട്ടറി .ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ സംഘടന എതിര്‍ക്കുന്നു എന്ന തരത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൌത്ത് ഇന്ത്യ
