കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് ഫിസ്കര്‍. ഇവരുടെ പുതിയ ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വിയുടെ ടോപ്പ്-സ്പെക്ക് എക്സ്ട്രീം പതിപ്പ് സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പരിമിതമായ യൂണിറ്റുകളില്‍ മാത്രമാകും ഇത് ലഭ്യമാകുക. ഓഷ്യന്‍ എക്സ്ട്രീം വിഗ്യാന്‍ എഡിഷന്റെ മൊത്തം 100 യൂണിറ്റുകള്‍ സെപ്റ്റംബറോടെ എത്തും. 2023 നാലാം പാദത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നുമാണ് കമ്പനി അറിയിക്കുന്നത്. എര്‍ത്ത്, ഫണ്‍, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വി വരുന്നത്. മോട്ടോര്‍ 4 സെക്കന്‍ഡിനുള്ളില്‍ 100കിലോമീറ്റര്‍/അവര്‍ സ്പീഡിലെത്തുമെന്ന് അവകാശപ്പെടുന്നു. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 707 കിലോമീറ്റര്‍ റേഞ്ച് നല്‍കും. നിലവില്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏതൊരു എസ്യുവിയെ സംബന്ധിച്ചും ഏറ്റവും ഉയര്‍ന്ന ക്ലെയിം ശ്രേണിയാണിത്. 113കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 572എച്പി യും 737എന്‍എം ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് ഓഷ്യന്‍ ഇലക്ട്രിക്ക് എസ്.യു.വിക്ക് കരുത്തേകുന്നത്. ഇത് പൂര്‍ണമായും ഇറക്കുമതി വാഹനമായതിനാല്‍ ഇന്ത്യയിലെ ഓഷ്യന്‍ എക്സ്ട്രീമിന്റെ വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കും.
ഫിസ്കര്‍ ടോപ്പ്-സ്പെക്ക് എക്സ്ട്രീം പതിപ്പ്
