Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി

ആലപ്പുഴ ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നൽകിയത് പാർട്ടി അംഗമായ വനിതയാണ്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയാറായില്ലെന്നും. ഇതേ തുടർന്ന് പാർട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നുമാണ് വിവരം.പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫിസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് തന്നെ മടക്കി അയച്ചെന്നുമാണ് യുവതിയുടെ പരാതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെളിപ്പെടുത്തലുമായി ഭൂവുടമകള്‍

മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്ന് ആദിവാസികളായ ഭൂവുടമകൾ.മരംമുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കുമെന്നും അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നുമാണ് തങ്ങളോടു പറഞ്ഞതെന്നും, ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകൾ പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

മഴയിൽ വ്യാപക നാശനഷ്ടം.പാലക്കാട് ചളവറയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശമുണ്ടായി.കൊച്ചി ഇടപ്പള്ളിയിൽ മരം റോഡിലേക്ക് വീണു.കണ്ണൂർ ചക്കരകല്ലിൽ മഴയിൽ വീട് തകർന്നു. ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 25

◾കനത്ത മഴ തുടരുന്നതുമൂലം കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ◾പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നേതാക്കളുടെ യോഗം ഇന്ന്. മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ എന്തു ചെയ്യണമെന്നു ചര്‍ച്ച ചെയ്യും. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. പിഎസ്‌സി പരീക്ഷകള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും മാറ്റമില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് നാളെ യോഗം ചേരും

2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം ചേരുകയെന്നാണ് റിപ്പോർട്ട്. പാര്‍ലമെന്‍റില്‍ മണിപ്പൂർ അടക്കമുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും.കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും […]

Posted inബിസിനസ്സ്

അദാനി ഫിന്‍സെര്‍വ് ബെയിന്‍ ക്യാപിറ്റലിന് വില്‍ക്കുന്നു

ശതകോടീശ്വരനായ ഗൗതം അദാനിയുടെ സാമ്പത്തിക സേവന ബിസിനസായ അദാനി ഫിന്‍സെര്‍വ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബെയിന്‍ ക്യാപിറ്റലിന് വില്‍ക്കുന്നു. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച അദാനി ഫിന്‍സെര്‍വിന് കീഴിലുള്ള അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും 90% ഓഹരികളും ബെയിന്‍ ക്യാപിറ്റലിന് വിറ്റഴിക്കും. 4,100 കോടി രൂപ ആസ്തി കൈകാര്യം ചെയ്യുന്ന അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും ബാക്കി 10% ഗൗരവ് ഗുപ്തയുടെ ഉടമസ്ഥതയിലുണ്ടാകും. കരാറിന്റെ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ വാഗ്ദാനം […]

Posted inവിനോദം

കെ കെ യുടെ അവസാന പിന്നണി ഗാനം ‘സമാറ’യിലെ ‘ദില്‍ബറോ’

റഹ്മാന്‍ നായകനായി എത്തുന്ന ‘സമാറ’യെന്ന ചിത്രത്തിനു വേണ്ടി അന്തരിച്ച പ്രശസ്ത ഗായകന്‍ കെ കെ പാടിയ ഗാനം പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെ കെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് ‘സമാറ’ യിലെ ‘ദില്‍ബറോ’ എന്ന ഗാനം. കെ കെ അവസാനമായി പാടിയത് ‘സമാറ’യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. നവാഗതനായ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സമാറയ്ക്കായി ദീപക് വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘ദില്‍ബറോ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്‌റൈസ് യൂസഫ് […]

Posted inവിനോദം

കളക്ഷനില്‍ പുതു ചരിത്രം രചിച്ച് പഞ്ചാബി, മറാഠി ചിത്രങ്ങള്‍!

ബോളിവുഡും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം അടങ്ങുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളുമാണ് ഇന്ത്യയിലെ മുന്‍നിര ചലച്ചിത്ര വ്യവസായങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതല്ലാതെ മറ്റ് നിരവധി ഭാഷകളിലും ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ബോക്‌സ് ഓഫീസ് വിജയങ്ങളുടെ പേരില്‍ അവ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് കുറവാണെങ്കിലും. എന്നാല്‍ ഈയിടെ മറ്റ് രണ്ട് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയ കളക്ഷന്റെ പേരില്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നുണ്ട്. ഒന്ന് പഞ്ചാബി ചിത്രം കാരി ഓണ്‍ ജട്ട 3 ആണ്. മറ്റൊന്ന് മറാഠി ചിത്രം ‘ബയ്പണ്‍ ഭാരി ദേവയും’. […]

Posted inഓട്ടോമോട്ടീവ്

വില കുറഞ്ഞ ഒല എസ്1 എയര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം!

വിപണി സാന്നിധ്യം കൂട്ടാന്‍ ഒല വിലകുറഞ്ഞ മോഡലായ ഒല എസ്.1 എയര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വാഹനത്തിന്റെ ലോഞ്ച് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഒല എസ്1 എയറിന്റെ പര്‍ച്ചേയ്‌സ് വിന്‍ഡോ ജൂലായ് 28 മുതല്‍ ഓപ്പണ്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. ഇ.വിയുടെ ഡെലിവറി ആഗസ്റ്റ് ആദ്യം മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഒല കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ജൂലായ് 28ന് മുമ്പ് തന്നെ ബുക്കിംഗ് നടത്താമെന്നും പ്രാരംഭ വിലയായ 1.09 […]