മഴയിൽ വ്യാപക നാശനഷ്ടം.പാലക്കാട് ചളവറയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശമുണ്ടായി.കൊച്ചി ഇടപ്പള്ളിയിൽ മരം റോഡിലേക്ക് വീണു.കണ്ണൂർ ചക്കരകല്ലിൽ മഴയിൽ വീട് തകർന്നു. ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
