നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മെ ചെറുപ്പമായി നിലനിര്‍ത്താനും സഹായിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാല്‍ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമാകണം. വൈറ്റമിന്‍ ഡിയും കാല്‍സ്യവും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു.തക്കാളി സ്ത്രീകള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് ആയി കണക്കാക്കപ്പെടുന്നു. സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന വിറ്റാമിനായ ലൈക്കോപീന്‍ ഇതില്‍ ഉള്‍പ്പെടുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ […]
മധ്യാഹ്ന വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂര്‍ വിഷയം ഉന്നയിക്കാന്‍പോലും അനുവദിക്കാതെ പാര്‍ലമെന്റില്‍ ജനാധിപത്യ രീതികളെയെല്ലാം ഭരണപക്ഷം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് പുതിയ നീക്കം. ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്നലെ രാത്രി പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പ്രധാനമന്ത്രി എവിടെ എന്നു ചോദിച്ചതിനു സസ്‌പെന്‍ഡു ചെയ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് […]
ഒമാൻ എയർ വിമാനം തിരിച്ചിറക്കി
രാവിലെ ഒമ്പതു മണിക്ക് കരിപ്പൂരിൽ നിന്ന് 162 യാത്രികരുമായി മസ്കത്തിലേക്കു പുറപ്പെട്ട ഡബ്ല്യുവൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ആറു മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് റിപ്പോർട്ട്.
ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇപി ജയരാജൻ
ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ.സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും കുറ്റപ്പെടുത്തി.
ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി
ഇന്ത്യ എന്ന പേരിട്ടതു കൊണ്ടു മാത്രം കാര്യമില്ലെന്ന് പ്രധാനമന്ത്രി. ഈസ്റ്റിന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യ എന്നുണ്ടെന്നും ദിശാബോധമില്ലാത്ത പ്രതിപക്ഷമെന്നും മോദി പറഞ്ഞു. പാർലമെൻററി പാർട്ടി യോഗത്തിലാണ് മോദിയുടെ പരാമർശം. അതോടൊപ്പം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യ നീക്കമുണ്ടെന്നും, ഇക്കാര്യം ഇന്ത്യ സഖ്യം ചർച്ച ചെയ്തുവെന്നുമാണ് റിപ്പോർട്ട് . .
രാജ്യസഭയിൽ വീണ്ടും ബഹളം
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭ 12 മണി വരെ നിർത്തിവച്ചു വീണ്ടും തുടങ്ങിയശേഷവും പ്രക്ഷുബ്ധമായി. ലോക്‌സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വിവിധ നേതാക്കൾ ഉന്നയിച്ചു.
സ്പീക്കറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതി
സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു.ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കാണിച്ചാണ് പരാതി. 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണു സ്പീക്കർ കുറ്റപ്പെടുത്തിയത്.
പട്ടാമ്പി എംഎൽഎയ്ക്കെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്നും രാജിക്ക് ഒരുങ്ങുകയാണെന്നാണ് സൂചന.ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
ആക്രമണത്തിൽ പതിനെട്ട് പേര്‍ പൊലീസ് പിടിയില്‍
ഇന്നലെ മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ടുറയിലെ ഓഫീസിലുള്ളപ്പോൾ നടന്ന ആക്രമണത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു, ഇതേ തുടർന്ന്പതിനെട്ട് പേര്‍ പൊലീസ് പിടിയിലായി. സംഘർഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടുറയില്‍ കർഫ്യൂ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ടൂറയെ ശൈത്യകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നവരാണ് ആക്രമണം നടത്തിയത്.
സർക്കാർ ഉത്തരവിന്റെ മറവിലാണ് മരം മുറിച്ചതെന്ന് വനം മന്ത്രി
വനം വകുപ്പ് മാത്രമായി അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമായിരുന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഗൂഢാലോചനയടക്കം അന്വേഷിക്കാൻ കഴിഞ്ഞത് എസ് ഐ റ്റി ഉണ്ടാക്കിയതിനാലാണെന്നും, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനുള്ള അന്വേഷണം തുടരുന്നുവെന്നും, പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചത് ഒരു സർക്കാർ ഉത്തരവിന്റെ മറവിലാണെന്നും അദ്ദേഹം പറഞ്ഞു.
