Posted inഓട്ടോമോട്ടീവ്

ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന രണ്ടുലക്ഷം കടന്ന് ഹണ്ടര്‍ 350

ഒരു വര്‍ഷത്തിനുള്ളില്‍ ഹണ്ടര്‍ 350 യുടെ വില്‍പ്പന രണ്ടുലക്ഷം കടന്നതായി റോയല്‍ എന്‍ഫീല്‍ഡ്. ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 2022 ഓഗസ്റ്റ് മാസത്തിലാണ് ന്യൂജെന്‍ ബുള്ളറ്റ് മോഡലായ ഹണ്ടര്‍ 350നെ പുറത്തിറക്കിയത്. 2023 ഫെബ്രുവരിയില്‍ ഒരു ലക്ഷം വില്‍പ്പന മാര്‍ക്കിലെത്തിയ ബുള്ളറ്റിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ കൂടി അടുത്ത അഞ്ച് മാസത്തിനുള്ളില്‍ കമ്പനി വിറ്റു. റോയല്‍ എന്‍ഫീല്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ മോട്ടോര്‍സൈക്കിളാണ് ഹണ്ടര്‍ 350. പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ […]

Posted inപുസ്തകങ്ങൾ

ബുദ്ധമയൂരി

സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താന്‍ തരണം ചെയ്യുന്നതിന്റെ നേര്‍ച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു. ‘ബുദ്ധമയൂരി’. മിനി പി.സി. ഡിസി ബുക്‌സ്. വില 135 രൂപ.  

Posted inആരോഗ്യം

ഒമേഗ-3 ഫാറ്റി ആസിഡ് ശ്വാസകോശ ആരോഗ്യത്തിന് ഗുണപ്രദം!

മീനിലും മീനെണ്ണയിലുമൊക്കെ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ആദ്യ ഘട്ട നിരീക്ഷണ പഠനത്തില്‍ 15,063 അമേരിക്കക്കാര്‍ ഉള്‍പ്പെടുന്നു. ഇവരുടെ ശരാശരി പ്രായം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മണിപ്പൂർ അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തിൽ താൽപര്യമില്ലാത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നാണ് വിമർശനം. സർക്കാരിന് ഭയമില്ലെന്നും മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് രാഹുൽ ഗാന്ധി

രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു. മലപ്പുറത്ത് ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ അസുഖ ബാധിതൻ ആയിട്ടും ഉമ്മൻ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലും മിണ്ടില്ലെന്ന വാശിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. മണിപ്പൂരിനു പകരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ലൈംഗിക അതിക്രമത്തെച്ചൊല്ലി ഹ്രസ്വ ചര്‍ച്ചയ്ക്കു ബിജെപി എംപിമാര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി കെ സുധാകരൻ

പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരൻ മുഖേന എറണാകുളം സി ജി എം കോടതിയിലാണ് കേസ് നൽകുന്നത്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാര്‍ശത്തിനെതിരെയാണ് കേസ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും

കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ മൂന്നിന്റെ ഭൂമിക്ക് ചുറ്റുമുള്ള അവസാന ഭ്രമണപഥം ഉയർത്തൽ വിജയം

236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള അഞ്ചാം ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് 2 മണിക്കും 3നും ഇടയിലാണ് ഭ്രമണപഥം ഉയർത്തൽ നടന്നത്. ഇനി ഒരു അർത്ഥ ഭ്രമണപഥം കൂടി സഞ്ചരിച്ച ശേഷമാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം പുറത്ത് കടക്കുക.എല്ലാ ഘട്ടങ്ങളും മുൻ നിശ്ചയിച്ച പോലെ നടന്നാൽ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് സാധ്യമായേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെ ഡി എസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ സെകുലർ സ്വതന്ത്രമായി മത്സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എൻഡിഎയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രതികരണം. കോൺഗ്രസ് സർക്കാരിനെതിരെ പലവിഷയങ്ങളിലും ബിജെപിയുമായി സഹകരിക്കുമെന്ന് ദേവഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.