ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാല്‍ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകള്‍. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളില്‍ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂര്‍വ്വ പുസ്തകം. ‘ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും’. ഡോ. എം മുല്ലക്കോയ. ഡിസി ബുക്‌സ്. വില 237 രൂപ.
പ്രമേഹ നിയന്ത്രണത്തില്‍ ശരീരഭാരം അതിപ്രധാനം
ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. ചില ആരോഗ്യകരമായ ശീലങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാം. ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും.45 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തേണ്ടത് […]
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചു
മണിപ്പുരിനെച്ചൊല്ലി ഇന്നും ഇരുസഭകളും പ്രക്ഷുബ്ധമായി. രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മൈക്ക് ഓഫാക്കിയെന്ന ആരോപണത്തില്‍ വാക്പോരുണ്ടായി. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചു.പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തീയതി കക്ഷി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
മധ്യാഹ്ന വാര്‍ത്തകള്‍
മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്‌സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്ണിനു 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി […]
മൈക്ക് കേസ് ഇന്നുതന്നെ അവസാനിപ്പിക്കാൻ നിർദേശം
സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.മൈക്ക് കേസ് ഇന്നുതന്നെ അവസാനിപ്പിക്കാനും നിർദേശം. ഉപകരണങ്ങൾ മൈക്ക് ഓപ്പറേറ്റർക്ക് ഇന്നുതന്നെ തിരിച്ചു നൽകും. അതോടൊപ്പം ഉമ്മന്‍ചാണ്ടി അനുസ്മരണചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ആരാണ് ഒന്നാം പ്രതി മൈക്ക് ആരാണ് രണ്ടാം പ്രതി ആംപ്ലിഫയർ ഇങ്ങിനെ ചിരിപ്പിച്ച് കൊല്ലല്ലേയെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി
പാലക്കാട്, കോഴിക്കോട് , വയനാട് , കണ്ണൂർ കാസർകോഡ് എന്നീ ജില്ലകളിൽ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സർക്കാർ.തൊണ്ണൂറ്റിയേഴ് താൽക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും,പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി
പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്ന ഇന്നേ ദിനം ധീര സൈനികരെ സ്മരിച്ച് രാജ്യം. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ധീര സൈനികരുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇതോടൊപ്പം വേണ്ടി വന്നാൽ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രസംഗത്തിനിടെ പ്രതിരോധ മന്ത്രി പാകിസ്ഥാന് മുന്നിറിയിപ്പ് നല്കി.
ഇത് കേരളമാണോ ഉത്തരകൊറിയയാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്ന് എം എം ഹസൻ
സാങ്കേതിക തകരാറിന് കേസെടുത്തെന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായിരുന്ന എംഎം ഹസ്സൻ. ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും താനതിനെക്കുറിച്ച് പറയുന്നില്ലെന്നും, ഹൗളിങ്ങ് ഉണ്ടായത് ഒരു സാങ്കേതിക തകരാറാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എം എം ഹസ്സൻ.
വന്‍ ജയവുമായി ഇന്‍റര്‍ മയാമി
ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ നേടി. അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്‍റര്‍ മയാമി 4-0ന് അറ്റ്‌ലാന്‍റയെ തരിപ്പിണമാക്കി. റോബര്‍ട്ട് ടെയ്‌ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്‍റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി ഗോൾ നേടിയത്.ജയത്തോടെ ഇന്‍റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതയിൽ
ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. മിന്നൽ പ്രളയമുണ്ടായ ഹിമാചൽ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്. അതേസമയം, മഹാരാഷ്ട്രയിൽ മഴ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്. മുംബൈ താനെ പാൽഖർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
