സാങ്കേതിക തകരാറിന് കേസെടുത്തെന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായിരുന്ന എംഎം ഹസ്സൻ. ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും താനതിനെക്കുറിച്ച് പറയുന്നില്ലെന്നും, ഹൗളിങ്ങ് ഉണ്ടായത് ഒരു സാങ്കേതിക തകരാറാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എം എം ഹസ്സൻ.
ഇത് കേരളമാണോ ഉത്തരകൊറിയയാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്ന് എം എം ഹസൻ
