പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്ന ഇന്നേ ദിനം ധീര സൈനികരെ സ്മരിച്ച് രാജ്യം. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ധീര സൈനികരുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇതോടൊപ്പം വേണ്ടി വന്നാൽ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രസംഗത്തിനിടെ പ്രതിരോധ മന്ത്രി പാകിസ്ഥാന് മുന്നിറിയിപ്പ് നല്കി.
പ്രസംഗത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി
