ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ നേടി. അറ്റ്ലാന്റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്റര്‍ മയാമി 4-0ന് അറ്റ്ലാന്റയെ തരിപ്പിണമാക്കി. റോബര്‍ട്ട് ടെയ്ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി ഗോൾ നേടിയത്.ജയത്തോടെ ഇന്റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
വന്‍ ജയവുമായി ഇന്റര്‍ മയാമി
