സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.മൈക്ക് കേസ് ഇന്നുതന്നെ അവസാനിപ്പിക്കാനും നിർദേശം. ഉപകരണങ്ങൾ മൈക്ക് ഓപ്പറേറ്റർക്ക് ഇന്നുതന്നെ തിരിച്ചു നൽകും. അതോടൊപ്പം ഉമ്മന്ചാണ്ടി അനുസ്മരണചടങ്ങില് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള് മൈക്ക് കേടായതില് കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്. ആരാണ് ഒന്നാം പ്രതി മൈക്ക് ആരാണ് രണ്ടാം പ്രതി ആംപ്ലിഫയർ ഇങ്ങിനെ ചിരിപ്പിച്ച് കൊല്ലല്ലേയെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് കേസ് ഇന്നുതന്നെ അവസാനിപ്പിക്കാൻ നിർദേശം
