Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കാലടി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സതീഷ്, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവർക്കാണ് സസ്പെൻഷൻ . കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ.എസ്.യു പ്രവർത്തകരെ റോജി എം ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലെ വീഴ്ച്ചയിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് കെ സുരേന്ദ്രൻ

കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു.സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും , സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചരിത്രപരമായ തീരുമാനവുമായി സർക്കാർ

ബി.എസ്.സി,  ജനറല്‍ നഴ്‌സിംഗ് കോഴ്‌സുകളിൽ ഓരോ സീറ്റു വീതം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.  

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 26

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നും ഭരണപക്ഷം അറിയിച്ചു. ◾വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്ണിനു 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗംഗാസിങ് വനം മേധാവിയാകും

ബെന്നിച്ചൻ തോമസ് ജൂലൈ 31ന് വിരമിക്കുന്നതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങിനെ വനം മേധാവിയാക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സിലക്‌ഷൻ ബോർഡ് സീനിയറായ രണ്ടുപേരുടെ പാനലാണ് വനം മേധാവി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നത്. ഇതിൽ ഏറ്റവും മുതിർന്ന ഗംഗാസിങിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

Posted inബിസിനസ്സ്

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഐ.എം.എഫ് ഉയര്‍ത്തി

അന്താരാഷ്ട്ര നാണയ നിധി 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ കണക്കാക്കിയ 5.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ഉയര്‍ത്തി. ശക്തമായ ആഭ്യന്തര നിക്ഷേപമായിരിക്കും ഈ വളര്‍ച്ചയുടെ പ്രധാനകാരണമെന്നും ഐ.എം.എഫ് വള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം 6.3% ആണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.5% വളര്‍ച്ചാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് അടുത്തിടെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.4% ആയി നിലനിര്‍ത്തി. ആഗോള സമ്പദ്വ്യവസ്ഥ […]

Posted inടെക്നോളജി

ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി. ഇനി എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മേയ് മാസം മുതല്‍ ഐ ഫോണിലും ഡെസ്‌ക്ടോപ്പിലും ഇത് ലഭ്യമായിരുന്നു. ചാറ്റ് ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ സൗകര്യം നേരത്തെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്പ് താനേ ഇന്‍സ്റ്റോള്‍ ആകും. മറ്റുള്ളവര്‍ക്ക് ഗൂഗ്ള്‍ ആപ്പ് സ്റ്റോറില്‍ കയറി നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയ […]

Posted inവിനോദം

‘വോയിസ് ഓഫ് സത്യനാഥന്‍’ ജൂലൈ 28 ന്

ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ‘വോയിസ് ഓഫ് സത്യനാഥന്‍’ ജൂലൈ 28 ന് റിലീസ് ചെയ്യും. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആന്‍ മെഗാ […]

Posted inവിനോദം

‘കൊലോസ്യന്‍സ് 3:25’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

ചിത്രമൂല ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് യതി, കുക്കു ജീവന്‍, കുക്കു സുജാത എന്നിവര്‍ നിര്‍മ്മിച്ച് മുരളിലക്ഷമണ്‍ സംവിധാനം ചെയ്ത ‘കൊലോസ്യന്‍സ് 3:25’ എന്ന ഹ്രസ്വചിത്രം സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്‌ഫോമിലും, യൂട്യൂബിലുമായി പുറത്തിറങ്ങി. ഗ്രീഷ്മറി ജിന്‍, ജിജേഷ് പികെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷമണ്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശശികുമാര്‍ ആണ്. കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ഹെബ്ബാര്‍, അരുണ്‍ രാഘവന്‍, അതുല്‍ ആര്‍ […]

Posted inഓട്ടോമോട്ടീവ്

വൈദ്യുതി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ബിഎംഡബ്ല്യു

വൈദ്യുതി കാറുകളുടെ നിര്‍മാണം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ആദ്യ ആറു മാസത്തില്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വില്‍പനയില്‍ ഒമ്പത് ശതമാനം വൈദ്യുതി കാറുകളായിരുന്നു. ഇന്ത്യയില്‍ ഇത് 2025 ആകുമ്പോഴേക്കും 25 ശതമാനമായി ഉയരുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ 2023ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ നാലു മോഡലുകളിലായി 500 വൈദ്യുതി കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഐ7, […]