Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനം

മുഖ്യമന്ത്രി ഉള്‍പ്പെടെ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനം. മൈക്ക് അടക്കം പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്‍റെ മേല്‍നോട്ടത്തിലാകും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രമേയത്തിൽ ചർച്ച നടക്കുന്നത് അടുത്തയാഴ്ച്ചയാണ്. എന്നാൽ കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന തീരുമാനവുമായി മായാവതിയുടെ ബിഎസ്പിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടിയും.ഇതോടൊപ്പം മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും. പൊലീസ് സ്വമേധയാ കേസെടുത്തത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണം പറഞ്ഞായിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 27

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടു ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളിലും ഇന്നലേയും നടപടികള്‍ തടസപ്പെട്ടു. കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയി ബിആര്‍എസിന്റെ നമോ നാഗേശ്വര്‍ റാവു എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും. ◾അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം നടക്കുന്നുവെന്നും മോദി പറഞ്ഞു. ദില്ലിയിൽ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണിത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി പങ്കുവച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിനു കേസെടുത്ത നടപടി അവസാനിപ്പിച്ച് പൊലീസ്

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിനു കേസെടുത്ത നടപടി അവസാനിപ്പിച്ച് പൊലീസ്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് അവസാനിപ്പിച്ചത്. നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസെടുത്തതിനു പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. തുടർനടപടി പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.

Posted inലേറ്റസ്റ്റ്

ഒരേ തളികയില്‍നിന്ന് ശാപ്പിട്ട് സിംഹവും യുവതിയും

ഒരു യുവതിയും ഒരു സിംഹവും ഒരേ പാത്രത്തില്‍നിന്നു മാംസം കഴിക്കുന്നു. സിംഹം കിടന്നുകൊണ്ടാണെങ്കില്‍ യുവതി സമീപത്ത് ഇരിക്കുകയാണ്. സിംഹം പച്ച മാംസമാണു കഴിക്കുന്നതെങ്കില്‍ യുവതി അതേ പാത്രത്തിന്റെ ഒരു ഭാഗത്തു വച്ചിരിക്കുന്ന പാകം ചെയ്ത മാംസമാണു കഴിക്കുന്നത്. തന്റെ പാത്രത്തില്‍നിന്ന് യുവതി മാംസം അടിച്ചുമാറ്റുന്നതു സിംഹം ഗൗനിക്കുന്നതുപോലുമില്ല. റാക് സൂ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചത്. ഇങ്ങനെയൊരു കുറിപ്പു സഹിതമാണ് വീഡിയോ പോസറ്റു ചെയ്തിരിക്കുന്നത്. ‘ഭൂമിയിലെ ഒരിടത്തും ഇതു സാധ്യമല്ല, ഇവിടെ മാത്രം’ അതായതു […]

Posted inബിസിനസ്സ്

എല്‍&ടിയുടെ ലാഭത്തില്‍ 46.5 ശതമാനം വര്‍ധന

2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടിയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 46.5% വര്‍ധനയോടെ 2,493 കോടി രൂപയിലെത്തി. വരുമാനം 34 ശതമാനം ഉയര്‍ന്ന് 47,882.37 കോടി രൂപയും. കഴിഞ്ഞ പാദത്തില്‍ ഓര്‍ഡറുകളില്‍ 57 ശതമാനം വര്‍ധനയുണ്ടായി. 65,520 കോടി രൂപയുടെ ഓര്‍ഡറാണ് നേടിയത്. ഇതില്‍ 27,464 കോടി രൂപ വിദേശ ഓര്‍ഡറുകളാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡറുകള്‍ 4.13 ലക്ഷം കോടി രൂപ കവിഞ്ഞു. ഓഹരിയൊന്നിന് ആറ് […]

Posted inവിനോദം

‘ജവാന്‍’ ഗാനത്തില്‍ ഷാരൂഖ് ഖാനൊപ്പം ആയിരം നര്‍ത്തകര്‍!

‘ലിയോ’യില്‍ ഒരു ഗാനരംഗത്തില്‍ വിജയ്ക്കൊപ്പം നൂറ് നര്‍ത്തകരാണ് എത്തിയതെങ്കില്‍ ജവാനില്‍ ഷാരൂഖ് ഖാനൊപ്പം ആയിരം നര്‍ത്തകരാണ് അണിനിരക്കുന്നത്. ചിത്രത്തിലെ ‘സിന്ദ ബാന്ദ’ ഗാനത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി ഷോബിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ് ഗാനം ഒരുങ്ങുന്നത്. ഹൈദരാബ്, ബംഗ്ലൂരു, മധുര, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. 15 കോടിയാണ് ഈ ഗാനത്തിന്റെ മാത്രം ബജറ്റ്. അതേസമയം, വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുക. നയന്‍താര നായികയായും എത്തുന്നു. സന്യ മല്‍ഹോത്ര, പ്രിയാമണി, […]

Posted inവിനോദം

‘ക്യാപ്റ്റന്‍ മില്ലെര്‍’ ടീസര്‍ 28ന്, പുതിയ ലുക്കില്‍ ധനുഷ്

‘ക്യാപ്റ്റന്‍ മില്ലെര്‍’ ചിത്രത്തില്‍ ധനുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജൂലൈ 28ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുന്നതിന് മുന്നോടിയായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റന്‍ മില്ലെര്‍’ ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ സിനിമയുടെ […]