Posted inഓട്ടോമോട്ടീവ്

മൂന്ന് പുതിയ വാഹനങ്ങളുമായി ടൊയോട്ട എത്തുന്നു

മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടെണ്ണം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലാണ്. കോപാക്ട് എസ് യുവി രംഗത്ത് തരംഗമാകാന്‍ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ വാഹനം. അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് ഈ നാല് മീറ്ററില്‍ താഴെയുള്ള കോപാക്ട് എസ്യുവി നികത്തുമെന്നാണ് കണക്കുകൂട്ടല്‍. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പേരും ലോഗോയും മാറ്റി റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. ഫ്രോങ്ക്‌സിനെ അപേക്ഷിച്ച് ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളില്‍ […]

Posted inപുസ്തകങ്ങൾ

ഏഴാമത്തെ ദൂതന്‍

യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന. ‘ഏഴാമത്തെ ദൂതന്‍’. എബ്രഹാം മാത്യു. മാതൃഭൂമി ബുക്‌സ്. വില: 240 രൂപ.  

Posted inആരോഗ്യം

വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് ഉണ്ടെന്ന് പഠനം

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് പരന്നിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈറസ് ഈ പ്രദേശങ്ങളിലെ വവ്വാലുകള്‍ക്കിടയില്‍ പരന്നിരുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് സര്‍വേ നടത്തുന്നത്. തെലങ്കാന, ഗുജറാത്ത്, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ

ഷംസീറിന് ജോസഫ് മാഷുടെ അനുഭവം ഉണ്ടാകുമെന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. എന്നാൽ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നും, ഷംസീറിനെ ഒറ്റപ്പെടുത്തി കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും സിപിഎം നേതാവ് പി ജയരാജൻ. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു കെ ഗണേഷിന്റെ പരാമർശം. ഇതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇരുസഭകളിൽ ഇന്നും പ്രതിഷേധം

പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രമണിഞ്ഞാണ് പാർലമെന്റിൽ ഇന്ന് എത്തിയത്.മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ ഇന്നും പ്രതിഷേധം.വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ, കറുത്തവസ്ത്രം ധരിച്ചിട്ടോ ഒരു കാര്യവുമില്ലെന്നും അവിശ്വാസ പ്രമേയത്തിൽ പോലും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യമില്ലെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിമർശിച്ചു.ലേക്സഭയും രാജ്യസഭയും രണ്ടു മണിവരെ നിർത്തി വെച്ചു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നു ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം അടുത്തയാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡല്‍ഹി ഓര്‍ഡിനന്‍സിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസ്. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ. എ.സി പ്രമോദിനെതിരെ അമ്പലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയില്‍ മലപ്പുറം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മീൻ പിടിക്കുന്നതിനിടെ കെട്ടുച്ചിറ ബണ്ടിന് സമീപം വഞ്ചി മറിഞ്ഞ് കാണാതായ കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശി തോപ്പിൽ വീട്ടിൽ പ്രണവിൻ്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. സുഹൃത്തിനൊപ്പം മീൻ പിടിക്കുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു. പടിയൂരിലെ അമ്മാവന്റെ വീട്ടിലാായിരുന്നു പ്രണവിൻ്റെ താമസം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗൂഢാലോചന നടന്നുവെന്ന് അഡ്വ ഷുക്കൂർ

സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് അഡ്വ. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്.മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടര്‍ ബോർഡില്‍ അംഗമാക്കാന്‍ 2013 ല്‍ വ്യാജ സത്യവാങ്ങ്മൂലം സമർപ്പിച്ചു എന്നാണ് പരാതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്യ നയത്തിനെതിരെ എഐടിയുസി

മദ്യനയത്തിനെതിരെ പ്രത്യക്ഷസമരം തുടങ്ങാന്‍ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി.ടോഡി ബോര്‍ഡ് രൂപീകരിക്കാനും, ടൂറിസം മേഖലയില്‍ കള്ളുചെത്ത് അനുവദിക്കാനുമുള്ള തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. നാളെ പ്രാദേശികതലത്തില്‍ സമരം,സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്തമാസം 11ന് ചേരും.റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമെ ചെത്താൻ അവകാശമുള്ളൂവെന്നുമാണ് എഐടിയുസിയുടെ നിലപാട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയിൽ വീണ്ടും അപകടം

മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞു.അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയായ ഷിബുവിനെ രക്ഷിച്ചു. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.