മദ്യനയത്തിനെതിരെ പ്രത്യക്ഷസമരം തുടങ്ങാന്‍ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി.ടോഡി ബോര്‍ഡ് രൂപീകരിക്കാനും, ടൂറിസം മേഖലയില്‍ കള്ളുചെത്ത് അനുവദിക്കാനുമുള്ള തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. നാളെ പ്രാദേശികതലത്തില്‍ സമരം,സംസ്ഥാന കണ്വെന്ഷന് അടുത്തമാസം 11ന് ചേരും.റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമെ ചെത്താൻ അവകാശമുള്ളൂവെന്നുമാണ് എഐടിയുസിയുടെ നിലപാട്.
മദ്യ നയത്തിനെതിരെ എഐടിയുസി
