മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞു.അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയായ ഷിബുവിനെ രക്ഷിച്ചു. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.
മുതലപ്പൊഴിയിൽ വീണ്ടും അപകടം
