ഷംസീറിന് ജോസഫ് മാഷുടെ അനുഭവം ഉണ്ടാകുമെന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. എന്നാൽ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നും, ഷംസീറിനെ ഒറ്റപ്പെടുത്തി കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും സിപിഎം നേതാവ് പി ജയരാജൻ. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു കെ ഗണേഷിന്റെ പരാമർശം. ഇതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.
യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ
