Untitled design 20260724 101216 0000

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനിൽക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണത്തിൽ ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു, ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയ 4 എണ്ണം എഴുതിയില്ല അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവാണ്. ഇതുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *