നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും, മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളില്‍ 132 കെമിസ്ട്രി ചോദ്യങ്ങള്‍ കണ്ടെത്തി, ഇവയില്‍ 111 ചോദ്യങ്ങള്‍ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. മഹാരാഷ്ട്ര രാജസ്ഥാന്‍ ഹരിയാന, മഹാരാഷ്ട്ര രാജസ്ഥാന്‍ കേരളാ റൂട്ടുകളിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓഗസ്റ്റ് മൂന്നാം തിയതി കേസ് അതിവേഗ പ്രത്യേക കോടതി പരിഗണിക്കും
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണമെന്ന് സിബിഐ
