കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഈ പ്രദേശത്ത് കാട്ടുപോത്തുകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം
