Screenshot 20260718 134017 3

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാരാണ് നടത്തിയത്. ‌‌കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‎മുഖ്യമന്ത്രി വിഡി സതീശൻ നിരന്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്നും ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിന്റെ അവസാന ഗഡു നൽകിയില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അവസാന ഗഡു നൽകാതിരുന്നത് പെരുമാറ്റ ചട്ടം വന്നതിനാലാണെന്നും പിണറായി വ്യക്തമാക്കി.

 

‎നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ. വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിച്ചപ്പോൾ ശക്തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും ഷംസീർ തുറന്നുസമ്മതിച്ചു.

‎പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് നടപടി.

‎മഹാത്മഗാന്ധി സർവകലാശാലയിലെ നാഷണൽ കോൺഫറൻസിന്‍റെ പോസ്റ്ററിൽ പാറ്റയുടെ പടം വെച്ചതിൽ കടുത്ത നടപടിയിലേക്ക് വൈസ് ചാൻസലർ. വിവാദ ചിത്രങ്ങൾ മാറ്റിയില്ലെങ്കിൽ നാഷണൽ കോൺഫറൻസിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്.

‎ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനിൽക്കുന്നത്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു, ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയ 4 എണ്ണം എഴുതിയില്ല അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവാണ്.

‎ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം നേരത്തെ തുടങ്ങാൻ കേരളത്തിലെ ബിജെപി നേതൃത്വം തീരുമാനിച്ചു. മിഷൻ 29 മായി മുന്നോട്ടു പോകാനാണ് തീരുമാനം. മണ്ഡല പുനർനിർണ്ണയത്തിലൂടെ 30 സീറ്റ് ആയാൽ 6 മുതൽ 8 സീറ്റ് വരെ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

‎ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റം.താത്കാലിക ജീവനക്കാർക്ക് അനുകൂലമായി സുപ്രീംകോടതിയിലെ അപ്പീൽ സർക്കാർ പിൻവലിച്ചതോടെ, പരീക്ഷയെഴുതി, ചുരുക്കപ്പട്ടികയിൽ വന്നവർക്കുളള നിയമന സാധ്യത തുലാസിലായി.

‎എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി. നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി. ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു.

‎എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലി ഗുരുഗ്രാം പൊലീസിന്റെ പിടിയിലായി. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

‎മഞ്ചേരി മാലാംകുളത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.

‎കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

‎ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായെ ഭർത്താവിന്‍റെ സഹോദരൻ കൊലപ്പെടുത്തി. കേസിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷു കുമാരി (22) ആണ് കൊല്ലപ്പെട്ടത്.

‎പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽനിന്ന് നോട്ട് കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ പണത്തിൻ്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടരുന്നു. കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിൻ്റെ അനുയായിയും കരിങ്കല്ല് വ്യാപാരിയുമായ ടുളു മൊണ്ഡലിൻ്റെ ബന്ധുവുമാണ് അറസ്റ്റിലായ മിനാർ മൊണ്ഡലിൻ്റെ വീട്ടിൽ നിന്നാണ് 28 കോടിയോളം രൂപയും 21 കോടി രൂപ വിലവരുന്ന 15 കിലോയോളം സ്വർണവും കണ്ടെത്തിയത്.

‎തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം.

‎നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓഗസ്റ്റ് മൂന്നാം തിയതി കേസ് അതിവേഗ പ്രത്യേക കോടതി പരിഗണിക്കും

 

‎നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളിൽ ലോഹഭാഗങ്ങളും. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തി.

‎ചോദ്യ പേപ്പർ ചർച്ചയിൽ ബിജെപി പ്രതിഷേധം. പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച ഉയർത്തി എഎപി സർക്കാരിന് എതിരെയാണ് പ്രതിഷേധ മാർച്ച്. ആംആദ്മി പാർട്ടി സ്ഥാനത്തേക്കുള്ള മാർച്ച് ദില്ലി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര നയിക്കും.

‎പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവൃത്തി ചെയ്ത ഫ്രഞ്ച് വിദ്യാർത്ഥിക്ക് 600 സിങ്കപ്പൂർ ഡോളർ (44,487 രൂപ) പിഴ ചുമത്തി സിങ്കപ്പൂർ കോടതി. ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിലേക്ക് നക്കിയ സ്ട്രോ നിക്ഷേപിച്ച സംഭവത്തിലാണ് വിദ്യാർത്ഥിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

‎പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. സയനിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി.

‎ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *