പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രമണിഞ്ഞാണ് പാർലമെന്റിൽ ഇന്ന് എത്തിയത്.മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ ഇന്നും പ്രതിഷേധം.വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ, കറുത്തവസ്ത്രം ധരിച്ചിട്ടോ ഒരു കാര്യവുമില്ലെന്നും അവിശ്വാസ പ്രമേയത്തിൽ പോലും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യമില്ലെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിമർശിച്ചു.ലേക്സഭയും രാജ്യസഭയും രണ്ടു മണിവരെ നിർത്തി വെച്ചു.
ഇരുസഭകളിൽ ഇന്നും പ്രതിഷേധം
