മൂവാറ്റുപുഴ നിർമല കോളേജിനു മുന്നിൽ ബിരുദ വിദ്യാർത്ഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിൽ ബൈക്ക് ഓടിച്ച ആൻസൻ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.
നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് അമിത് ഷാ
സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്നും,നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 28
*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യിലെ എംപിമാര്‍ മണിപ്പൂരിലേക്ക്. നാളേയും ഞായറാഴ്ചയുമായാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. മണിപ്പൂര്‍ വിഷയത്തെക്കുറിച്ചു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ ചര്‍ച്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് മണിപ്പൂര്‍ സന്ദര്‍ശനം. ◾ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി. ഭരണം പിടിച്ചെടുത്തെന്നു കേണല്‍ മേജര്‍ അമാദു അദ്രമാനാണ് വാര്‍ത്താ മാധ്യമത്തിലൂടെ […]
പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജനെന്ന് അദ്ദേഹം ആരോപിച്ചു. ജയരാജൻ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ […]
ഡോ വന്ദനാ ദാസ് കൊലപാതകത്തിൽ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
ഡോ വന്ദനാ ദാസ് കൊലപാതകത്തിൽ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.
മണ്‍സൂണ്‍ ബമ്പർ 11 വനിതകള്‍ക്ക്
മണ്‍സൂണ്‍ ബമ്പർ 11 വനിതകള്‍ക്ക്. 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്.MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. ഇവർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.
കടല്‍സിംഹത്തിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി
അക്വേറിയത്തില്‍നിന്നു പുറത്തേക്കു ചാടുന്ന 350 കിലോ തൂക്കമുള്ള കടല്‍സിംഹം. ഒന്നരയാള്‍ ഉയരത്തിലാണു ചാട്ടം. അതു തടയാന്‍ ശ്രമിക്കുന്നതിനിടെ കടല്‍ സിംഹത്തിനടിയില്‍ വീണ് ഒരു അക്വേറിയം ജീവനക്കാരി. തലനാരിഴയ്ക്കാണ് വലിയ പരിക്കുകളില്ലാതെ ജീവനക്കാരി രക്ഷപ്പെട്ടത്. സ്പെയിനിലെ മല്ലോര്‍ക്കയിലെ മറൈന്‍ലാന്‍ഡ് അക്വേറിയത്തിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കടല്‍സിംഹം പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്നതു കണ്ട ജീവനക്കാരി തടയാനായി അക്വേറിയത്തിനരികിലേക്ക് കൈകളുയര്‍ത്തി ഓടിയെത്തിയതായിരുന്നു. അക്വേറിയത്തിലേക്കുതന്നെ കൈകളുയര്‍ത്തി തള്ളിയിടാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഭീമാകാരനായ കടല്‍ സിംഹത്തിനു മുന്നില്‍ ആ ചെറു […]
മണിപ്പൂർ കൂട്ടബലാത്സംഗക്കേസ് സിബിഐക്ക് വിട്ടു
മണിപ്പൂർ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
രാത്രി വാര്‍ത്തകള്‍
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യിലെ നേതാക്കളായ എംപിമാര്‍ മണിപ്പൂരിലേക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തെക്കുറിച്ചു പ്രധാനമന്ത്രി പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ ചര്‍ച്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ബിജെപിക്കെതിരായ കരുനീക്കമെന്ന നിലയിലാണ് മണിപ്പൂര്‍ സന്ദര്‍ശനം. ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് യുപിഎ എന്ന പേരു മാറ്റി പുതിയ പേരുമായി പ്രതിപക്ഷ കക്ഷികള്‍ എത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാണക്കേടുമൂലമാണ് യുപിഎ എന്ന പഴയ […]
മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി
മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.
