Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെല്‍കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഓണത്തിന് മുന്‍പ് ലഭിച്ചേക്കും

നെല്‍കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഓണത്തിന് മുന്‍പ് ലഭിച്ചേക്കുമെന്ന് സൂചന. സപ്ലൈകോയും കേരള ബാങ്കുമായി സഹകരിക്കാന്‍ ധാരണയായെന്നും,കേരള ബാങ്കില്‍നിന്ന് വായ്പയെടുത്ത് കുടിശിക നല്‍കാനാണ് തീരുമാനമെന്നുമാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ച ഓഗസ്റ്റ് ഏഴിന് നടന്നേക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി ജയരാജനെ ന്യായീകരിച്ച് ഇ പി ജയരാജൻ

പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിന്റെ പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. പി ജയരാജന്റേത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നും അതിന്റെ പേരിൽ വർഗീയ പ്രചരണം നടത്തുകയാണ് ചിലരെന്നും ഇ പി കൂട്ടിച്ചേർത്തു.ആളുകളെ വെട്ടിയും കൊന്നും ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം. ആർ എസ് എസിന്റെ ക്രൂരത നേരിട്ടയാളാണ് പി ജയരാജൻ. അതിന്റെ വികാരം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടാകുമെന്നും ഇ പി വിവരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി

കമല നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് പാർക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാളവ്യനഗറിലെ അരബിന്ദോ കോളേജിന് സമീപത്തെ പാര്‍ക്കില്‍ ആണ് സംഭവം. വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും  നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്

2008 ലെ ബെംഗളുരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീർ.ബെംഗളുരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്‍റവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 28

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷംമുമ്പ് കൊന്നെന്ന് ആരോപിച്ചു ഭാര്യ അഫ്സാനയെ അറസ്റ്റു ചെയ്തു റിമാന്‍ഡു ചെയ്തിരിക്കേ, നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി. ഭാര്യക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് തൊമ്മന്‍കുത്തില്‍നിന്നു കണ്ടെത്തിയ നൗഷാദ് പറഞ്ഞു. കൊല്ലപ്പെട്ടേക്കാമെന്നു പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു. ഭാര്യ അഫ്സാന നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചെന്നു പറഞ്ഞ് പോലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി ഇന്നലെ പലയിടത്തും കുഴിച്ചുനോക്കിയിരുന്നു. നൗഷാദിന്റെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ അന്വേഷണം. ◾ഏക സിവില്‍ കോഡിനെതിരേ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരണവുമായി നൗഷാദ്

ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്നും ,ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും നൗഷാദ്,അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്.ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വർഷമായി കഴിയുകയായിരുന്നു നൗഷാദ്.

Posted inബിസിനസ്സ്

നക്ഷത്ര ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ കള്ളനോട്ടുകളല്ല!

നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും, അച്ചടി വേളയില്‍ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമാണ് […]

Posted inടെക്നോളജി

പാസ്വേഡ് പങ്കിടുന്നത് നിയന്ത്രിക്കാന്‍ ഹോട്ട്സ്റ്റാറും!

നെറ്റ്ഫ്ളിക്സിന് പിന്നാലെ പാസ്വേഡ് പങ്കിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് സേവനമായ ഡിസ്നി+ ഹോട്ട്സ്റ്റാറും ഒരുങ്ങുകയാണ്. പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന നയം നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ ഇന്ത്യയില്‍ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് സേവനത്തിന്റെ ഒരു പ്രീമിയം അക്കൗണ്ട് 10 ഉപകരണങ്ങളിലാണ് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നത്. ഇതാണ് നാലായി പരിമിതപ്പെടുത്തുന്നത്. പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്‌സ്‌ക്രിപ്ഷനുകള്‍ എടുക്കാന്‍ മുന്നോട്ട് വരുന്നതിന് ആളുകളെ […]

Posted inവിനോദം

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ടീസര്‍ എത്തി

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം […]