Posted inവിനോദം

റഹ്മാന്‍ നായകനായ ‘സമാറ ‘ ചിത്രത്തിന്റെ ട്രെയിലര്‍

റഹ്മാന്‍ നായകനായി എത്തുന്ന ‘സമാറ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററില്‍ എത്തും. മാജിക് ഫ്രെയിംസ് ആണ് സമാറ തിയറ്ററുകളില്‍ എത്തിക്കുക. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന […]

Posted inഓട്ടോമോട്ടീവ്

പുതിയ കളര്‍ ഓപ്ഷനുകളില്‍ ബെനെല്ലി ബൈക്കുകള്‍!

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബെനെല്ലി ടിആര്‍കെ 502 , ടിആര്‍കെ 502എക്‌സ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ പ്രഖ്യാപിച്ചു. 2023 ബെനെല്ലി ടിആര്‍കെ 502 ഇപ്പോള്‍ ഗ്രേ, വൈറ്റ്, പുതിയ ബ്ലാക്ക് ആന്‍ഡ് ഫോറസ്റ്റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. അതേസമയം, 2023 ബെനെല്ലി ടിആര്‍കെ 502എക്‌സിന് ഗ്രേ, വൈറ്റ്, യെല്ലോ, പുതിയ ഫോറസ്റ്റ് ഗ്രീന്‍ ഷേഡ് എന്നിവ ഉള്‍പ്പെടെ നാല് നിറങ്ങള്‍ ലഭിക്കുന്നു. 2023 മോഡലുകളില്‍ 25,000 വില വര്‍ദ്ധനയോടെയാണ് അപ്ഡേറ്റ് വരുന്നത്. ബെനലി […]

Posted inപുസ്തകങ്ങൾ

സെല്‍ഫിഷ് ജീന്‍

ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ‘ദി സെല്‍ഫിഷ് ജീന്‍’. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിര്‍ദ്ധാരണത്തിന്റെ തലങ്ങള്‍ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെല്‍ഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്. ‘സെല്‍ഫിഷ് ജീന്‍’. റിച്ചാര്‍ഡ് ഡോക്കിന്‍സ്. വിവര്‍ത്തനം: ഡോ. മനോജ് ബ്രൈറ്റ്. ഡിസി ബുക്‌സ്. വില 520 രൂപ.  

Posted inആരോഗ്യം

ജീവിതചര്യയില്‍ എട്ട് മാറ്റങ്ങള്‍ വരുത്തി ആയുസ്സ് വര്‍ധിപ്പിക്കാം!

ആരോഗ്യകരമായ ജീവിതരീതി പിന്തുടര്‍ന്നാല്‍ ആയുസ്സ് അല്‍പം കൂടി വര്‍ധിപ്പിക്കാമെന്ന് പഠനം. ജീവിതചര്യയില്‍ ആരോഗ്യകരമായ എട്ട് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുകയെന്നാണ് ഇല്ലിനോയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക എന്നിവയാണ് എട്ട് മാറ്റങ്ങള്‍. 2011നും 2019-നും ഇടയില്‍ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. സൈന്യത്തില്‍ നിന്ന് വിരമിച്ച നാല്‍പതിനും […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷംമുമ്പ് കൊന്നെന്നു കേസെടുത്ത് ഭാര്യ അഫ്‌സാനയെ അറസ്റ്റു ചെയ്തു തെളിവെടുപ്പു നടത്തിക്കൊണ്ടിരിക്കേ, നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി. തൊമ്മന്‍കുത്തില്‍നിന്നു കണ്ടെത്തിയ നൗഷാദിനെ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. നൗഷാദിന്റെ ഭാര്യ അഫ്‌സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസ് പറയുന്നത്. നൗഷാദിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. കൊല്ലപ്പെട്ടേക്കാമെന്നു പേടിയുള്ളതിനാലാണ് ഫോണ്‍പോലും ഉപയോഗിക്കാതെ ഒളിച്ചു കഴിഞ്ഞതെന്നാണ് നൗഷാദിന്റെ പ്രതികരണം. കൊലക്കേസ് പ്രതിയെന്ന നിലയില്‍ അഫ്‌സാനയെ കോടതി റിമാന്‍ഡു ചെയ്തിരിക്കുകയാണ്. ഏക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

ഇന്നലെ വൈകിട്ട് മാഹി പള്ളൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി . ജയരാജനായി മോര്‍ച്ചറി ഒരുക്കുന്നുണ്ടെന്നായിരുന്നു മുദ്രാവാക്യം. അതോടൊപ്പം ഷംസീറിനെയല്ല ആരെയും ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും തന്നെ കാണാന്‍ ആര്‍ക്കും എത്രവട്ടം വേണമെങ്കിലും വരാമെന്നും ജയരാജന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡിനെതിരെ സ്വകാര്യ ബില്ലുമായി ബിജെപി എംപി

ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങൾക്കും സംരക്ഷണം വേണമെന്ന ആവശ്യവുമായി ഏക സിവിൽ കോഡിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ച് ബിജെപി എംപി സുനില്‍ കുമാ‍‍ർ സിങ്ങ്.ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് സംബന്ധിച്ച് സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്നും, അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ.പ്രതികളുടെ വാദം പൊളിഞ്ഞു. കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ മതിയെന്ന് അസം മുഖ്യമന്ത്രി

രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനായി ഹിന്ദുക്കളും മുസ്​ലീങ്ങളും സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ മതിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ. മിശ്രവിവാഹമാണ് രാജ്യത്തിന്റെ തന്നെ സമാധാനം കളയുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത മതത്തിലുള്ളവര്‍ പ്രണയിക്കുന്നത് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിലേക്ക് നയിക്കുമെന്നും പിന്നാലെ ഒരാള്‍ മറ്റൊരാളെ സ്വന്തം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും അങ്ങനെയാണ് പല പ്രശ്നങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും

തൃശൂരിലെ സ്വകാര്യ ആശുപത്രി ഉടമ കൂടിയായ ഡോക്ടർ നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം നഴ്സുമാർ ഡോക്ടറിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം ആചരിക്കും.ആശുപത്രിയിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫിസർ വിളിച്ച ചർച്ചയ്ക്കിടെയാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. നഴ്സുമാരും ആശുപത്രി ഉടമയായ ഡോക്ടറും ചികിൽസ തേടി. ഇരുകൂട്ടരും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാവശ്യ സേവനങ്ങൾക്ക് മാത്രം നഴ്സുമാരെ യുഎന്‍എ അനുവദിക്കും.