ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബെനെല്ലി ടിആര്‍കെ 502 , ടിആര്‍കെ 502എക്സ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ പ്രഖ്യാപിച്ചു. 2023 ബെനെല്ലി ടിആര്‍കെ 502 ഇപ്പോള്‍ ഗ്രേ, വൈറ്റ്, പുതിയ ബ്ലാക്ക് ആന്‍ഡ് ഫോറസ്റ്റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. അതേസമയം, 2023 ബെനെല്ലി ടിആര്‍കെ 502എക്സിന് ഗ്രേ, വൈറ്റ്, യെല്ലോ, പുതിയ ഫോറസ്റ്റ് ഗ്രീന്‍ ഷേഡ് എന്നിവ ഉള്‍പ്പെടെ നാല് നിറങ്ങള്‍ ലഭിക്കുന്നു. 2023 മോഡലുകളില്‍ 25,000 വില വര്‍ദ്ധനയോടെയാണ് അപ്ഡേറ്റ് വരുന്നത്. ബെനലി ടിആര്‍കെ 502 ന് ഇപ്പോള്‍ 5.85 ലക്ഷം രൂപയും ടിആര്‍കെ 502എക്സ് ന് 6.35 ലക്ഷം രൂപയുമാണ് വില. 10,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്കിംഗ് സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡെലിവറികളും ആരംഭിച്ചു. ബെനെല്ലി ടിആര്‍കെ 502, ടിആര്‍കെ 502എക്സ് എന്നിവ ഒരേ 500 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ മോട്ടോറില്‍ നിന്ന് 8,500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പിയും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം പീക്ക് ടോര്‍ക്കും നല്കുന്നു.
പുതിയ കളര്‍ ഓപ്ഷനുകളില്‍ ബെനെല്ലി ബൈക്കുകള്‍!
