തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്നും, ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നതെന്നും നഴ്സുമാർ പറയുന്നു.
മല്‍സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഫാദര്‍ യൂജിൻ പെരേര
മണ്ണ് നീക്കം ചെയ്യുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര.ഇതിനിടെ മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിക്ക് അപകടം പറ്റിയിരുന്നു.അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചുവരെ മുതലപ്പൊഴി അടച്ചിടാന്‍ ഫിഷറീസ് ഡയറക്ടർ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കെയാണ് ഫാദർ നിലപാട് വ്യക്തമാക്കിയത്.
കെ അണ്ണാമലൈയുടെ ക്ഷണം തള്ളി എടപ്പാടി പളനിസ്വാമി
ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ നയിക്കുന്ന സംസ്ഥാന പദയാത്രയിൽ എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി നിരസിച്ചത്.കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് ബിജെപിയുടെ എല്ലാ ഘടകക്ഷികളെയും നേരിട്ട് ക്ഷണിച്ചിരുന്നു.അതേസമയം ഇപിഎസ്സിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും യോഗത്തിലേക്ക് പ്രതിനിധിയെ അയക്കുന്നത് പാര്‍ട്ടി പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷ സഖ്യം മണിപ്പൂർ സന്ദർശിക്കും
ശനി, ഞായർ ദിവസങ്ങളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂർ സന്ദർശിക്കും. അതോടൊപ്പം ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് ഇന്ത്യയെന്ന പുതിയ പേരുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു. ഇന്ത്യ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 27
*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നു ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം അടുത്തയാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡല്‍ഹി ഓര്‍ഡിനന്‍സിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ◾പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളംമൂലം ഇരുസഭകളും ഉച്ചവരെ നിര്‍ത്തി വച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ […]
മുംബൈയിലെ ഗൊരേഗാവ് ഫിലിംസിറ്റിയില്‍ പുലിയിറങ്ങി
ഗൊരെഗാവ് ഫിലിം സിറ്റിയിൽ ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഇറങ്ങിയത്. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്.പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയിൽ പുലി പട്ടിയെ കൊന്നിരുന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ പവൻ ശർമ പറഞ്ഞു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വകാര്യ ബാങ്കില്‍ ഓഹരി വാങ്ങുന്നു
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വകാര്യ ബാങ്കായ ആര്‍.ബി.എല്‍ ബാങ്കില്‍ 10 ശതമാനം ഓഹരി വാങ്ങുന്നു. ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്ക്-ഇതര ധനകാര്യ സ്ഥാപനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള സ്ഥാപനമാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര നേതൃത്വം നല്‍കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബാങ്കിംഗ് മേഖലയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവില്‍ ആര്‍.ബി.എല്ലിന്റെ 3.5 ശതമാനം ഓഹരികള്‍ മഹീന്ദ്രയുടെ കൈവശമാണ്. ഏറ്റെടുക്കലിനു ശേഷം ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായ മേപ്പിളിനൊപ്പം ബാങ്കിന്റെ ഏറ്റവും വലിയ […]
ടിക് ടോക്കിലും ഇനി ടെക്സ്റ്റ് ഒണ്‍ലി പോസ്റ്റുകള്‍!
മെറ്റയുടെ ത്രെഡ്‌സ് ആപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ ട്വിറ്ററിന് മുട്ടന്‍ പണിയുമായി ചൈനീസ് ഷോര്‍ട്ട് വിഡിയോ ആപ്പായ ടിക് ടോക്. ട്വിറ്റര്‍ പോലെ ടെക്സ്റ്റ് ഒണ്‍ലി പോസ്റ്റുകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിക് ടോകും. തിങ്കളാഴ്ചയായിരുന്നു കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. പുതിയ ഫീച്ചറിലൂടെ ടിക് ടോക്ക് ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് വ്യത്യസ്തമായ കളര്‍ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും ഹാഷ്ടാഗുകളും ഉപയോഗിക്കാനും മറ്റുള്ള ഉപയോക്താക്കളെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങളുള്ള […]
‘ജയിലര്‍’ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ‘ജൂജൂബി’
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ‘ജൂജൂബി’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. രജനിയും മോഹന്‍ലാലും […]
‘ആര്‍ഡിഎക്‌സ്’ ചിത്രത്തിലെ ആദ്യ ഗാനം ‘ഹലബല്ലൂ’
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആര്‍ഡിഎക്‌സ’് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ഹലബല്ലൂ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബെന്നി ദയാല്‍, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യര്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് […]
