ഗൊരെഗാവ് ഫിലിം സിറ്റിയിൽ ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഇറങ്ങിയത്. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്.പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയിൽ പുലി പട്ടിയെ കൊന്നിരുന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ പവൻ ശർമ പറഞ്ഞു.
മുംബൈയിലെ ഗൊരേഗാവ് ഫിലിംസിറ്റിയില്‍ പുലിയിറങ്ങി
