Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യഗാനം

ഏവരും ആവേശത്തോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കലാപക്കാരാ’ എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഐറ്റം നമ്പര്‍ ഗാനത്തിന് ദുല്‍ഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യന്‍ താരം റിതികാ സിങ്ങാണ്. മലയാളത്തില്‍ ‘കലാപക്കാരാ’ എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ‘ഹല്ലാ മച്ചാരെ’, തമിഴില്‍ ‘കലാട്ടക്കാരന്‍’, ഹിന്ദിയില്‍ ‘ജല ജല ഹായ്’ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, […]

Posted inവിനോദം

‘ലക്കി ഭാസ്‌കര്‍’ ടൈറ്റില്‍ പോസ്റ്റര്‍

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍. താന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്‌കറിന് ഉണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളില്‍ സൂര്യദേവര നാഗ […]

Posted inഓട്ടോമോട്ടീവ്

റെക്കോഡ് ലാഭവുമായി ഹ്യുണ്ടായ്

ഹ്യുണ്ടായ് മോട്ടോര്‍ അതിന്റെ 2023 ക്യു2 ബിസിനസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. ക്യു2 വരുമാനം 17.4 ശതമാനം വര്‍ധിച്ച് 42.25 ട്രില്യണ്‍ ആയി ഉയര്‍ന്നതായി ബ്രാന്‍ഡ് പറയുന്നു. പ്രവര്‍ത്തന ലാഭം 42.2 ശതമാനം വര്‍ധിച്ചു. റെക്കോര്‍ഡോടെ ഉയര്‍ന്ന് 4.24 ട്രില്യണ്‍ പ്രവര്‍ത്തന ലാഭം 10 ശതമാനത്തിലെത്തി. ക്യു2 അറ്റാദായം 3.35 ട്രില്യണ്‍ ആയി 8.5 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനം മെച്ചപ്പെടുകയും ബ്രാന്‍ഡിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തതിനാല്‍, 8.5 ശതമാനം വര്‍ധിച്ച് ക്യു 2 കാലയളവില്‍ കമ്പനി 1,059,713 യൂണിറ്റുകള്‍ […]

Posted inപുസ്തകങ്ങൾ

റാമല്ല ഞാന്‍ കണ്ടു

ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത മുപ്പതു വര്‍ഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളില്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചി ലാണ് റാമല്ല ഞാന്‍ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാല്‍ക്കീഴില്‍നിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളു മില്ലാതെ കവിയായ ബര്‍ഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം […]

Posted inആരോഗ്യം

കോവിഡാനന്തര പ്രശ്നങ്ങള്‍ക്ക് കടല്‍പ്പായല്‍!

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പ്പായലില്‍ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) കടല്‍മീന്‍ ഇമ്യുണോആല്‍ഗിന്‍ എക്സ്ട്രാക്റ്റ് എന്ന ഉത്പ്പന്നം നിര്‍മിച്ചത്. കടല്‍പ്പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സാര്‍സ് കോവ്-2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പ്പന്നത്തിനുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്നോളജി ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ. കാജല്‍ ചക്രവര്‍ത്തി പറഞ്ഞു. […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നഴ്‌സിംഗ് പഠനത്തിനു പൊതുപ്രവേശന പരീക്ഷയും നഴ്‌സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്ന ദേശീയ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മീഷന്‍ ബില്‍ ലോക്‌സഭ പാസാക്കി. സ്ഥാപിക്കുന്ന കമ്മീഷനില്‍ മന്ത്രിമാരും രംഗത്തെ വിദഗ്ധരും അടക്കം 29 പേരുണ്ടാകും. 1947 ലെ ദേശീയ നഴ്‌സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാക്കിയാണു പുതിയ നിയമം നടപ്പാക്കുക. ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്ലും ലോക്‌സഭ പാസാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് രണ്ട് ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ‘ഇന്ത്യ’യെ പേടിച്ച് ബിജെപി എംപിമാര്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂര്‍ ജില്ലയില്‍ നാളെ യുഎൻഎ അംഗത്വമുള്ള നഴ്സുമാരുടെ പണിമുടക്ക്

തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഎൻഎ അംഗത്വമുള്ള നേഴ്സുമാരായിരിക്കും പണിമുടക്കുക. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ഷോബി ജോസഫ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. എട്ട് കോടി രൂപയുടെ ഈട്ടിത്തടി മുറിച്ചുവിറ്റതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണം. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചെന്ന് കെപിപിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ റിപ്പോര്‍ട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി

പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു. പാരീസിലേക്ക് പുറപ്പെട്ട AI 143 എന്ന വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 2.28 നായിരുന്നു സംഭവം. റൺവേയിൽ ടയർ അവശിഷ്ടങ്ങൾ കണ്ടെത്തിയ എയർ ട്രാഫിക് കൺട്രോളർമാർ വിവരം വിമാന ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.