‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മധു നിറയുന്ന’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയത്. കെ.സന്തോഷിന്റെ വരികള്‍ക്ക് അനൂജ് ബാബു ഈണമൊരുക്കി. സിയ ഉല്‍ ഹഖ് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീരാഗ് ആണ് പാട്ടിലെ ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ കൊച്ചിപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് ഗാനം ആലപിച്ചത്. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറില്‍ […]
ചിരഞ്ജീവി, തമന്ന ചിത്രം ‘ഭോലാ ശങ്കര്‍’ ട്രെയിലര്‍
ചിരഞ്ജീവി, തമന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഭോലാ ശങ്കര്‍’ ട്രെയിലര്‍ എത്തി. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് എത്തുന്നു. മെഹര്‍ രമേശ് ആണ് സംവിധാനം. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേശ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വിജയമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. രമബ്രഹ്മം സുങ്കരയാണ് ചിത്രം […]
60 മിനിറ്റിനുള്ളില്‍ 1000 ബുക്കിങ് ലഭിച്ച് ഒല എസ്1 എയര്‍!
പര്‍ച്ചേസ് വിന്‍ഡോ ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1000 ബുക്കിങ് ലഭിച്ച് ഒല എസ്1 എയര്‍. മൂന്നുമണിക്കൂറിനുള്ളില്‍ 3000നു മുകളിലായി എസ്1 എയര്‍ ബുക്കിങ്. തുടക്കത്തില്‍ ഒല കമ്യൂണിറ്റി അംഗങ്ങള്‍ക്കാണ് ബുക്കിങ് നല്‍കിയത്. നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതിലുമേറെ ബുക്കിങ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാഹനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ 10000 രൂപ അധികമായി നല്‍കണം. 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒറ്റത്തവണ ഫുള്‍ […]
തമിഴ്നാട്ടിലെ പടക്ക ഗോഡൗണില്‍ സ്ഫോടനം
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്.
രണ്ട് ഉന്മാദികളുടെ കഥ
തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന. ഷുക്കൂര്‍ പെടയങ്ങോടിന്റെ പുതിയ നോവല്‍. ‘രണ്ട് ഉന്മാദികളുടെ കഥ’. മാതൃഭൂമി. വില 170 രൂപ.
ആര്‍ത്തവത്തിന് മുന്‍പുള്ള സ്തനവേദന അര്‍ബുദ ലക്ഷണമല്ല!
ഓരോ മാസവും ആര്‍ത്തവത്തിന് മുന്‍പ് സ്തനത്തിന് വേദന ചില സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദനയ്‌ക്കൊപ്പം സ്തനങ്ങളില്‍ തൊടുമ്പോള്‍ ചെറിയ മുഴ പോലെ ഒരു തടിപ്പും തോന്നാം. സ്തനങ്ങള്‍ക്ക് വരുന്ന അത്ര ഗുരുതരമല്ലാത്ത ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗമാണ് ഇത്. ആര്‍ത്തവത്തിന് തൊട്ട് മുന്‍പ് പൊതുവേ കാണപ്പെടാറുള്ള ഈ അവസ്ഥ ആര്‍ത്തവ ശേഷം തനിയെ മാറാറുണ്ട്. സ്തനകോശങ്ങള്‍ക്കുണ്ടാകുന്ന തടിപ്പ്, സ്തനങ്ങളില്‍ നിന്നുള്ള പച്ചയോ, തവിട്ടോ നിറത്തിലുള്ള രക്തമയമില്ലാത്ത സ്രവം, രണ്ട് സ്തനങ്ങളിലും ഒരു പോലെയുണ്ടാകുന്ന ചില മാറ്റങ്ങള്‍, വേദന […]
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനം മാത്രം വിചാരിച്ചാല്‍ സിൽവർ ലൈൻ പദ്ധതി നടപ്പാവില്ലെന്നും, കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും, പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
ആലുവായില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ നിലയില്‍ ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. മുക്കത്തു പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പൂര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദിനിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആസാം സ്വദേശി അസ്ഫാക് ആലം സക്കീര്‍ എന്നയാള്‍ക്കു വിറ്റെന്ന് ഇന്നു പുലര്‍ച്ചെയാണു പോലീസിനോടു പറഞ്ഞത്. മദ്യപിച്ചു സുബോധമില്ലാതിരുന്ന ഇയാളെ പിടികൂടിയ ഉടനേ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. പ്രതിപക്ഷ […]
അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി
ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ നിന്നും കണ്ടെത്തി.ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്.
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എ.പി അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍നിന്ന് മറ്റാരുമില്ല. ബിജെപി പ്രസിഡന്റ് ജെ.പി നദ്ദയാണ് ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. കര്‍ണാടകയില്‍ നിന്നും സി.ടി രവിയെയും അസമില്‍ നിന്നുള്ള ദിലിപ് സാകിയയെയും ജനറല്‍ സെക്രട്ടറിപദത്തില്‍ നിന്ന് ഒഴിവാക്കി.
