Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്

ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മത്സരവേദി മാറില്ലെന്ന് ബിസിസിഐ സെക്രട്ടറി

ഒക്ടോബര്‍ പതിനഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ച് നവരാത്രി ആയതിനാല്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ലഭ്യമാക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന്റെ തീയതി മാറിയാലും മത്സരവേദി മാറില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ

നാല് മാസത്തേക്ക് അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ.ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും.അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കമ്പനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം വേണം അപക്ഷേ നല്‍കാന്‍.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം അന്വേഷണം CBI ഏറ്റെടുത്തു

മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ പോലീസ് രജിസ്റ്റർ ചെയ്ത പ്രാഥമിക അന്വേഷണ റിപ്പോർട്ടും അന്വേഷണ സംഘം റീ-രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് വലിയ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്

ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരി ചാന്ദ്നികുമാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്‌. പ്രതിയെ വേഗത്തിൽ പിടികൂടിയെങ്കിലും കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യമെന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 29

◾സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അസാധാരണ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഐജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പിനു തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഈ ആരോപണം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാരെ ചുമതലപ്പെടുത്തുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അധികാര കേന്ദ്രമാണ്. മോന്‍സണ്‍ കേസിലും തിരശീലയ്ക്കു പിറകില്‍ ഈ കരങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് ലക്ഷ്മണിന് നോട്ടീസ് നല്‍കിയിരിക്കേയാണ് ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായിരുന്നതെന്ന് മുഹമ്മദ് റിയാസ്

നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ പകപോക്കൽ സമീപനമാണ് ഉണ്ടാകുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിൽ നിന്നും പീനലൈസിംഗ് ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നതെനും,അതിൽ നായകത്വം വഹിക്കുന്ന കേരളത്തിലെ സർക്കാരിനോടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻ എച്ച് എം ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം അംഗീകരിച്ചു

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്. 12,500 ൽപ്പരം വരുന്ന എൻ.എച്ച്.എം. ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് സർക്കാർ തീരുമാനത്തോടെ യാഥാർത്ഥ്യമാക്കിയത്.

Posted inബിസിനസ്സ്

ജിയോജിത്തിന്റെ പാദാധിഷ്ഠിത ലാഭത്തില്‍ ഇടിവ്

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 22.08 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 22.02 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 30.15 കോടി രൂപയേക്കാള്‍ 27 ശതമാനം കുറവുമാണ് കഴിഞ്ഞപാദ ലാഭം. മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 116.83 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം കുറഞ്ഞ് 115.97 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 102.02 കോടി രൂപയില്‍ […]

Posted inടെക്നോളജി

സാംസംഗ് ഗ്യാലക്സി സെഡ് ഫ്ളിപ് 5 ന് വില ഒരു ലക്ഷം!

സാംസംഗിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ആഗോളതലത്തില്‍ പുറത്തിറക്കിയതിന് പിന്നാലെ അവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച് കമ്പനി. സാംസംഗ് ഗ്യാലക്സി സെഡ് ഫ്ളിപ് 5 ന്റെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില 99,999 രൂപയിലാണ് ആരംഭിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസംഗ് ഗാലക്‌സി ഫോള്‍ഡ് 5 അടിസ്ഥാന വേരിയന്റിന് വില 154,999 […]