Posted inബിസിനസ്സ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് 13,750 കോടി രൂപ ലാഭം

2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 13,750 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 1,992 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേസമയം, കഴിഞ്ഞ പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞ് 2.21 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 2.51 ലക്ഷം കോടിരൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദവുമായി നോക്കുമ്പോള്‍ ലാഭം 37 ശതമാനം വര്‍ധിച്ചു. വരുമാനം 2.3 ശതമാനം ഇടിഞ്ഞു. 10,800 കോടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി. കൊലപാതകം നടത്തിയാല്‍ പോലും തിരിച്ചടിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Posted inവിനോദം

‘ലിയോ’ ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഗ്ലിംപ്സ്

‘ലിയോ’ ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ സ്പെഷ്യല്‍ വീഡിയോ എത്തിയിരിക്കുന്നത്. ആന്റണി ദാസ് എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. സഞ്ജയുടേത് ഒരു മാസ് കഥാപാത്രം തന്നെയാണെന്ന് ഗ്ലിംപ്സ് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വിജയ്-ലോകേഷ് കോമ്പോയില്‍ എത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമാണ് ലിയോ എന്നതുമാണ് കൂടുതല്‍ ഹൈപ്പ് […]

Posted inവിനോദം

ട്രാന്‍സ്‌ജെന്‍ഡറായി സുസ്മിത സെന്‍, ‘താലി’ ടീസര്‍

സുസ്മിത സെന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ബോളിവുഡ് ചിത്രം ‘താലി’യുടെ ടീസര്‍ എത്തി. മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദേശീയ പുരസ്‌കാരജേതാവ് രവി ജാദവാണ് സംവിധാനം. തിരക്കഥ ക്ഷിതിജ് പഠ്വര്‍ധന്‍. ശ്രീഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയുടെ മൂന്നാം ലിംഗത്തിനായുള്ള ശ്രീഗൗരി സാവന്ദിന്റെ പോരാട്ടം എന്ന അടിക്കുറിപ്പിലാണ് സുസ്മിത സെന്‍ ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 15ന് ജിയോ സിനിമയിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

വീണ്ടും ബിഎംഡബ്ല്യു സ്വന്തമാക്കി ടൈഗര്‍ ഷറോഫ്

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ 330 എല്‍ഐ എന്ന പെട്രോള്‍ കാറാണ് ടൈഗര്‍ സ്വന്തമാക്കിയിരിക്കുന്നത്. 255ബിഎച്പി കരുത്തുള്ള 2 ലീറ്റര്‍ 4 സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടി വരുന്നത് 6.2 […]

Posted inപുസ്തകങ്ങൾ

പാല്‍ച്ചതുപ്പ്

നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു. ‘പാല്‍ച്ചതുപ്പ്’. ഫാസില്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 228 രൂപ.  

Posted inആരോഗ്യം

മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികള്‍

മഴക്കാലത്ത് പച്ചക്കറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാന്‍ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാന്‍ നല്ലത്. ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികള്‍ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയെന്നു നോക്കാം. സൂപ്പ്, പാലക് പനീര്‍ തുടങ്ങി ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയില്‍ കൂടുതല്‍ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മകളേ മാപ്പ്. കണ്ണീരോടെ കേരളം. ആലുവയില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയെ െൈലംഗിക പീഡനത്തിന് ഇരയാക്കിയെന്നു പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്. പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് കുഞ്ഞിന്റെ മൃതദേഹം ചാക്കു കെട്ടില്‍നിന്നു കണ്ടെത്തിയത്. കൊലപാതകം സാമൂഹ്യ മാധ്യമങ്ങളിലടക്കം കണ്ണീര്‍ ചര്‍ച്ചയായി. കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്നു പോലീസ്. ഫേസ്ബുക്കിലൂടെ ‘മകളെ മാപ്പ്’ എന്ന തലക്കെട്ടോടെയാണ് പ്രതികരണം. കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ വിന്ഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു . ടീമിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമമനുവദിച്ചു. രോഹിത്തിന് പകരം ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന സംവിധായകന്‍ എന്ന വിശേഷണത്തോടെയാണ് ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് ടി.വി ചന്ദ്രന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി എത്തിയ ടി.വി ചന്ദ്രന്‍ സംവിധായകന്‍, […]