ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരി ചാന്ദ്നികുമാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടിയെങ്കിലും കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യമെന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്
