മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ പോലീസ് രജിസ്റ്റർ ചെയ്ത പ്രാഥമിക അന്വേഷണ റിപ്പോർട്ടും അന്വേഷണ സംഘം റീ-രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് വലിയ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം അന്വേഷണം CBI ഏറ്റെടുത്തു
