നാല് മാസത്തേക്ക് അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ.ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും.അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കമ്പനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം വേണം അപക്ഷേ നല്കാന്.
അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ
