ഇന്നലെ രാത്രി നോയിഡയില്‍ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം. രണ്ടു തവണ കാറിടിച്ച് കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി
ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പത്തൊന്‍പത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ ആറുവയസുകാരി മകള്‍ ചാന്ദ്നിയെ അസ്ഫാക് എന്നയാൾ തട്ടിക്കൊണ്ടു പോയത്. താന്‍ സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്ക് കുഞ്ഞിനെ കൈമാറിയതായി പ്രതി പറഞ്ഞു. സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യൽ തുടരുകയാണ്.
വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗത്തിന് സസ്പെന്‍ഷന്‍
രക്തസാക്ഷിഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗമായ ടി. രവീന്ദ്രന്‍ നായരെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ പേരില്‍ പിരിച്ച ഫണ്ടിൽ നിന്നും 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരിൽ രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ പാർട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതിൽ നിന്ന് 5 […]
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു
സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.മുസ്ലീം യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. ഗ്രൂപ്പുകളില്‍ ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം
മണിപ്പൂരിലേക്ക് പ്രതിപക്ഷ സഖ്യമായ ഇന്ത്യ.16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ ,ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും. നാളെ ഗവർണറെ കണ്ട ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും എംപിമാർ അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 29
◾നഴ്സിംഗ് പഠനത്തിനു പൊതുപ്രവേശന പരീക്ഷയും നഴ്സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്ന ദേശീയ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മീഷന്‍ ബില്‍ ലോക്സഭ പാസാക്കി. സ്ഥാപിതമാകുന്ന നേഴ്സിംഗ് കമ്മീഷനില്‍ മന്ത്രിമാരും വിദഗ്ധരും അടക്കം 29 പേരുണ്ടാകും. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ 1947 ലെ ദേശീയ നഴ്സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാകും. ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്ലും ലോക്സഭ പാസാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് രണ്ടു ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ◾‘ഇന്ത്യ’യെ പേടിച്ച് ബിജെപി എംപിമാര്‍. ഭരണഘടനയിലുള്ള […]
ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി
ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം രാജ്യസഭ നയിച്ചത്. വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു. ഈ വിഷയത്തെ ചൊല്ലി രാഷ്ട്രീയ തർക്കവും മുറുകുകയാണ്.ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എംപി ആവശ്യപ്പെട്ടത്. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം […]
കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി
കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോരിനിറങ്ങിയിരുന്നു. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാപനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ ഭീഷണി മുഴക്കിയത്. ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്ന യുവമോർച്ച നേതാവ് ഗണേഷിന്‍റെ പ്രകോപന പരാമർശത്തിനായിരുന്നു ജയരാജന്റെ മറുപടി.
സഞ്ചരിക്കുന്ന മരങ്ങള്‍
മരങ്ങള്‍ സഞ്ചരിക്കുമോ? സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ചത് ഇന്ത്യന്‍വംശജമായ ശാസ്ത്രജ്ഞന്‍ സര്‍ ജഗദീഷ് ചന്ദ്രബോസാണ്. സസ്യങ്ങളുടെ വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസിലാക്കാന്‍ സഹായിക്കുന്ന ‘ക്രെസ്‌കോഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണു കണ്ടുപിടിച്ചത്. മരങ്ങള്‍ക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവുണ്ടെന്ന് ആരും തെളിയിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. മരങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ആ വീഡിയോയിലുള്ളത്. ആദ്യ ഭാഗത്തില്‍ വനത്തിലെ ഒരു കൂട്ടം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു മരം […]
കേരളത്തിന്റെ ജിഡിപി 2027ഓടെ ഹംഗറിക്ക് തുല്യമാകും!
കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം 2027ഓടെ യൂറോപ്യന്‍ രാജ്യമായ ഹംഗറിക്ക് തുല്യമാകുമെന്ന് എസ്.ബി.ഐ റിസര്‍ച്ചിന്റെ എക്കോറാപ്പ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജി.ഡി.പിയില്‍ ഏറ്റവുമധികം പങ്ക് വഹിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ഒന്നുമായിരിക്കും കേരളം. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 സംസ്ഥാന ബജറ്റ് പ്രകാരം 2022-23ല്‍ കേരളത്തിന്റെ ജി.എസ്.ഡി.പി 10.18 ലക്ഷം കോടി രൂപയായിരുന്നു; അതായത് ഏകദേശം 12,414 കോടി ഡോളര്‍. 2027ല്‍ ജി.എസ്.ഡി.പി 21,800 കോടി ഡോളറിലേക്ക് (17.87 ലക്ഷം കോടി രൂപ) കുതിച്ചുയരുമെന്നാണ് എക്കോറാപ്പ് […]
