ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പത്തൊന്‍പത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ ആറുവയസുകാരി മകള്‍ ചാന്ദ്നിയെ അസ്ഫാക് എന്നയാൾ തട്ടിക്കൊണ്ടു പോയത്. താന്‍ സക്കീര്‍ ഹുസൈന് എന്നയാള്‍ക്ക് കുഞ്ഞിനെ കൈമാറിയതായി പ്രതി പറഞ്ഞു. സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്കി.ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യൽ തുടരുകയാണ്.
കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി
