രക്തസാക്ഷിഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗമായ ടി. രവീന്ദ്രന് നായരെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ പേരില്‍ പിരിച്ച ഫണ്ടിൽ നിന്നും 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരിൽ രവീന്ദ്രന് പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ പാർട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതിൽ നിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്ന് ലോക്കൽ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗത്തിന് സസ്പെന്ഷന്
