ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം രാജ്യസഭ നയിച്ചത്. വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു. ഈ വിഷയത്തെ ചൊല്ലി രാഷ്ട്രീയ തർക്കവും മുറുകുകയാണ്.ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എംപി ആവശ്യപ്പെട്ടത്. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലുള്ള ബഹളം കാരണം പാർലമെൻറ് ഇന്നും സ്തംഭിച്ചിരുന്നു. ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബിജെപി എംപി വിവാദ ആവശ്യവുമായി രംഗത്ത് വന്നത്.
ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി
