മണിപ്പൂരിലേക്ക് പ്രതിപക്ഷ സഖ്യമായ ഇന്ത്യ.16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ ,ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും. നാളെ ഗവർണറെ കണ്ട ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും എംപിമാർ അറിയിച്ചു.
മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം
