അക്വേറിയത്തില്നിന്നു പുറത്തേക്കു ചാടുന്ന 350 കിലോ തൂക്കമുള്ള കടല്‍സിംഹം. ഒന്നരയാള്‍ ഉയരത്തിലാണു ചാട്ടം. അതു തടയാന്‍ ശ്രമിക്കുന്നതിനിടെ കടല്‍ സിംഹത്തിനടിയില്‍ വീണ് ഒരു അക്വേറിയം ജീവനക്കാരി. തലനാരിഴയ്ക്കാണ് വലിയ പരിക്കുകളില്ലാതെ ജീവനക്കാരി രക്ഷപ്പെട്ടത്. സ്പെയിനിലെ മല്ലോര്‍ക്കയിലെ മറൈന്‍ലാന്‍ഡ് അക്വേറിയത്തിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കടല്‍സിംഹം പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്നതു കണ്ട ജീവനക്കാരി തടയാനായി അക്വേറിയത്തിനരികിലേക്ക് കൈകളുയര്‍ത്തി ഓടിയെത്തിയതായിരുന്നു. അക്വേറിയത്തിലേക്കുതന്നെ കൈകളുയര്‍ത്തി തള്ളിയിടാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഭീമാകാരനായ കടല്‍ സിംഹത്തിനു മുന്നില്‍ ആ ചെറു കൈകള്‍കൊണ്ടുള്ള ശ്രമം നിഷ്ഫലമായി. എന്നുമാത്രമല്ല, കടല്‍സിംഹം പുറത്തേക്കു ചാടുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ജീവനക്കാരിയും നിലംപൊത്തി. ഗുരുതര പരിക്കേല്‍ക്കാതിരുന്നതിനാല്‍ ജീവനക്കാരി ഉടന്‍ തന്നെ എഴുന്നേറ്റിരുന്ന് കടല്‍സിംഹത്തെ ശുശ്രൂഷിക്കുന്നതും വീഡിയോയില്‍ കാണാം. കടല്‍ സിംഹത്തിനും ജീവനക്കാരിക്കും കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലെന്നാണു റിപ്പോര്‍ട്ട്. വനരാജാവായ സിംഹത്തേപ്പോലെ അപകടകാരികളല്ല കടല്‍ സിംഹം. മെരുക്കിയും പരിശീലിപ്പിച്ചും അക്വേറിയങ്ങളില്‍ അഭ്യാസികളായ താരങ്ങളായി കടല്‍സിംഹങ്ങള്‍ സഞ്ചാരികളുടെ മനം കവരാറുണ്ട്.
കടല്സിംഹത്തിനടിയില് കുടുങ്ങിയ പെണ്‍കുട്ടി
