ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 87,599 കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2021 ജൂലായ് 5-നും 2023 ഫെബ്രുവരി 15-നും ഇടയില്‍ നിര്‍മ്മിച്ച എസ്-പ്രസ്സോ, ഇക്കോ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ സ്റ്റിയറിങ്ങ് ടൈ റോഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ചില സന്ദര്‍ഭങ്ങളില്‍ ഈ മോഡല്‍ വാഹനങ്ങളുടെ സിറ്റിയറിംഗ് കണ്‍ട്രോളിനെയും ഹാന്‍ഡലിംഗിനെയും ഇത് ബാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റീ കോള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചു. വാഹനം പരിശോധിക്കുന്നതിന് കമ്പനിയുടെ […]
ഇന്ത്യന്‍ മഹാസമുദ്രവും മലബാറും
സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതില്‍ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകര്‍ക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയപ്പോള്‍ മറ്റു ചില ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാര്‍ […]
പ്രഭാതഭക്ഷണം എട്ട് മണിക്ക് മുന്‍പാകാം, അത്താഴം ഏഴിനും!
പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ഫ്രാന്‍സിലെ ഐഎസ്‌ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം പേരെ ഏഴ് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. എന്ത് കഴിക്കുന്നു എന്നതുപോലെ […]
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി. ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി. കായികമന്ത്രി അനുരാഗ് താക്കൂർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗ്യാൻവാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി
ഗ്യാൻവാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. കേസിൽ നാളെ മൂന്നരയ്ക്ക് ഹൈക്കോടതിയിൽ വാദം തുടരും. സർവേയ്ക്ക് ഈ മാസം മുപ്പത്തിയൊന്ന് വരെ സമയം നൽകാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. കോടതി നിർദ്ദേശപ്രകാരം ഹാജരായ എഎസ്ഐ ഉദ്യോഗസ്ഥർ സർവേ രീതി കോടതിയിൽ വിശദീകരിച്ചു. സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതെയാക്കുമെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ […]
റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ
റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.ഇറക്കുമതി ചെയ്ത റബ്ബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബ്ബറിന്റെ എക്സൈസ് ഡ്യൂട്ടി […]
പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച് അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം
പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച് അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരും. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു.സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താത്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാര്‍ മേഖലയിലെ സീറ്റ് […]
രാത്രി വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടു ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളിലും നടപടികള്‍ തടസപ്പെട്ടു. കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയി ബിആര്‍എസിന്റെ നമോ നാഗേശ്വര്‍ റാവു എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. […]
കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ
ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാൽ ഉടനെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുമെന്നും സിഎംഡി ബിജു പ്രഭാകർ കേരളാ ഹൈക്കോടതിയിൽ വ്യക്തമാക്കി.ശമ്പള വിതരണത്തിനും കുടിശികക്കുമായി കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പാട്ടത്തിനെടുത്ത അഞ്ച് വിമാനത്താവളങ്ങൾ നഷ്ടമായേക്കും
മഹാരാഷ്ട്ര സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത അഞ്ച് വിമാനത്താവളങ്ങൾ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടമായേക്കും. സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഒരു ഡിവിഷനായ ആർഎഡിപിഎല്ലിന് 2009-ൽ മഹാരാഷ്ട്ര സർക്കാർ 5 വിമാനത്താവളങ്ങൾ 30 വർഷത്തെ പാട്ടത്തിന് അനുവദിച്ചിരുന്നു എന്നാൽ അവയെല്ലാം നിലവിൽ പ്രവർത്തനരഹിതമാണ്.
