മഹാരാഷ്ട്ര സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത അഞ്ച് വിമാനത്താവളങ്ങൾ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടമായേക്കും. സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഒരു ഡിവിഷനായ ആർഎഡിപിഎല്ലിന് 2009-ൽ മഹാരാഷ്ട്ര സർക്കാർ 5 വിമാനത്താവളങ്ങൾ 30 വർഷത്തെ പാട്ടത്തിന് അനുവദിച്ചിരുന്നു എന്നാൽ അവയെല്ലാം നിലവിൽ പ്രവർത്തനരഹിതമാണ്.
പാട്ടത്തിനെടുത്ത അഞ്ച് വിമാനത്താവളങ്ങൾ നഷ്ടമായേക്കും
